തിരൂർ: അസഹിഷ്ണുതയുടെ പേരിൽ ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാലത്ത് തുഞ്ചെൻറ മണ്ണിൽ ‘ആവിഷ്കാരത്തിെൻറ ശബ്ദങ്ങൾ’ എന്ന മുഖക്കുറിപ്പിൽ മാധ്യമം സംഘടിപ്പിച്ച സാഹിത്യോത്സവത്തിന് ഇന്ന് സമാപനം. സമാപന ദിവസം തലേയാലപ്പറമ്പ്, പൊന്നാനിക്കളരി, തസ്രാക്ക് വേദികളിലായി പതിമൂന്ന് സെഷനുകളാണ് നടക്കുക.
തലയോലപ്പറമ്പ് വേദിയിൽ രാവിലെ 10ന് ‘മലയാളിയുടെ പ്രവാസവും സാഹിത്യവും’ ചർച്ചയിൽ എം. മുകുന്ദൻ, യു.എ ഖാദർ, െബന്യാമിൻ തുടങ്ങി പ്രമുഖർ പെങ്കടുക്കും. ഉച്ചക്ക് രണ്ടിന് ‘പെൺ പോരാട്ടങ്ങൾ’ എന്ന സെഷനിൽ ഹുംറ ഖുറൈശി, ഡോ.എം.ലീലാവതി, ഭാഗ്യ ലക്ഷ്മി, ജയശ്രീ കമ്പാർ, ഡോ. ഖദീജ മുംതാസ്, ഉമ്മുൽ ഫായിസ, കബിത മുഖോപാധ്യായ എന്നിവർ പെങ്കടുക്കുന്നു.
തസ്രാക്ക് വേദിയിൽ രാവിലെ ‘സാഹിത്യം, സിനിമ’ ഉച്ചക്ക് ‘ആത്മീയതയും സാഹിത്യവും’ എന്നീ വിഷയങ്ങളിൽ സെഷനുകൾ നടക്കും. പൊന്നാനിക്കളരിയിൽ രാവിലെ 11.30ന് മഞ്ജുവാര്യർ സംസാരിക്കുന്നു. ഉച്ചക്ക് രണ്ടിന് മലയാളത്തിെൻറ പാട്ടുപാരമ്പര്യത്തെ കുറിച്ച് ചർച്ച നടക്കും.
വൈകീട്ട് ആറിന് തിരൂർ ഗവ.ബോയ്സ് ഹൈസ്കൂളിൽ ‘മധുരമെന്‍ മലയാളം’ പരിപാടിയില്‍ എം.ടി. വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, നടന്‍ മധു, ഡോ. എം. ലീലാവതി, അക്കിത്തം, റംല ബീഗം എന്നിവരെ ആദരിക്കും. തുടർന്ന് എം.ജി ശ്രീകുമാറും സംഘവും പാെട്ടഴുത്തിലെ അനശ്വരപ്രതിഭകൾക്ക് ഗാനാഞ്ജലി അർപ്പിക്കും. സംഗീതനിശയോടുകൂടി രണ്ടുദിവസത്തെ സാഹിത്യോത്സവത്തിന് തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.