തിരൂര്‍: ലിറ്റററി ഫെസ്റ്റിനായി ഭാഷാപിതാവിന്‍െറ മണ്ണിലേക്കത്തെുന്നവരുടെ മനസ്സില്‍ ചിന്തകള്‍ കോരിയിടാന്‍ ഇന്‍സ്റ്റലേഷനുകളൊരുങ്ങി. ‘എഴുത്ത് ഒരു പോരാട്ടമാണ്’ എന്ന ആശയവുമായി ഇന്‍സ്റ്റലേഷന്‍ തുഞ്ചന്‍പറമ്പിന്‍െറ കവാടത്തില്‍ അതിഥികളെ സ്വാഗതം ചെയ്യും.
പ്രധാന വേദിയായ ‘തലയോല പറമ്പില്‍’ പുസ്തക മഴ കാണാം. മണ്ണും തൊണ്ടയും വരണ്ട് മഴ കാത്തിരിക്കുകയാണ് സര്‍വ ജീവജാലങ്ങളും. വായനയോടുള്ള മനുഷ്യന്‍െറ ഇഷ്ടമൊക്കെ മണ്ണടിഞ്ഞു തുടങ്ങുമ്പോള്‍ പുസ്തകപ്പെയ്ത്തിലൂടെ അക്ഷരലോകത്തേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമമാണ് ‘പുസ്തക മഴ’ ഇന്‍സ്റ്റലേഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.