???? ????????????? ?????????????? ???????? ??????????? ???? ???????? ??. ?????????? ??????????????

ഫാഷിസം: എം.ടി അത്രക്കൊന്നും പറഞ്ഞിട്ടില്ല –ടി. പത്മനാഭന്‍

കോഴിക്കോട്: മോദിക്കെതിരെ എം.ടി. വാസുദേവന്‍ നായര്‍ അത്രക്കൊന്നും പറഞ്ഞിട്ടില്ളെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍െറ രണ്ടാം ദിവസം നടന്ന എന്‍െറ രാഷ്ട്രീയം എന്ന സെഷനില്‍ ഫാഷിസത്തിനെതിരെ പ്രതികരിച്ച എം.ടി. വാസുദേവന്‍ നായരെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ താങ്കളുടെ നിലപാട് വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്‍െറ അത്യാചാരങ്ങളെക്കുറിച്ച് പ്രസംഗിച്ച വ്യക്തിയാണ് താന്‍. മോദി ഗാന്ധിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനെതിരെ അന്നുതന്നെ താന്‍ എതിര്‍ത്തിരുന്നെങ്കിലും മാധ്യമങ്ങള്‍ അത്ര പ്രാധാന്യം നല്‍കിയില്ല. മഹാനായ വാസുദേവന്‍ നായര്‍ അത്രക്കൊന്നും പറഞ്ഞിട്ടില്ല. പാവപ്പെട്ട സിനിമ സംവിധായകന്‍ കമല്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, കമലിന്‍െറ നേരെയാണ് ആക്രമണം മുഴുവന്‍. എം.ടിയുടെ നേരെ ചെറിയ കിളുന്ത് മാത്രമാണ് ഉണ്ടായത്. തുഞ്ചന്‍പറമ്പില്‍ തോമസ് ഐസകിന്‍െറ പുസ്തകപ്രകാശന ചടങ്ങിനിടെ പറഞ്ഞുപോയതാണ്. ഉടനെ പല ഭക്തരും എഴുന്നേറ്റുനിന്നു.

എം.ടിയുടെ വളരെ അടുത്ത പ്രിയദര്‍ശന്‍ എഴുതിയത് എം.ടി മോദി വിരുദ്ധനും സംഘ് വിരുദ്ധനുമല്ല, കോണ്‍ഗ്രസിന്‍െറയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും അനുകൂലിയുമല്ല എന്നാണ്. ഡല്‍ഹിയിലെ ജെ.എന്‍.യുവിലെയും ഹൈദരാബാദിലെയും പ്രശ്നങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നു. എന്നാല്‍, പേരൂര്‍ക്കടയില്‍ നടക്കുന്നതെന്താണെന്നും അവിടെ എത്രയെത്ര രോഹിതുമാരാണ് വരാന്‍ പോവുന്നതെന്നും അദ്ദേഹം ചോദിച്ചു. അവരെക്കുറിച്ച് നാം സംസാരിക്കാത്തത് വേദനജനകമാണ്. പേരൂര്‍ക്കട ലോ അക്കാദമിയില്‍ ഒരു കുടുംബം പൊതുസ്വത്ത്  കൈയേറി സകല നിയമങ്ങളെയും കാറ്റില്‍ പറത്തി, ആധുനികസമൂഹത്തെതന്നെ വെല്ലുവിളിച്ചുകൊണ്ട് ഭരണം നടത്തുന്നത് വേദനജനകമാണ്. ഡല്‍ഹിയിലെ കല്‍മാഡിയുടെ ട്രസ്റ്റും പേരൂര്‍ക്കടയിലെ ട്രസ്റ്റും ഒരു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. തിരൂരിലും ഒരു ട്രസ്റ്റുണ്ടെന്നും ട്രസ്റ്റുകളെ പേടിക്കണമെന്നും ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. 

വിഷം വമിക്കുന്ന ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്നതിനുപകരം പൊതുമണ്ഡലത്തില്‍ ആരോഗ്യകരമായ രാഷ്ട്രീയസംവാദങ്ങളാണ് വേണ്ടതെന്ന് മുഖാമുഖത്തില്‍ എം.എ. ബേബി പറഞ്ഞു. വിയോജിപ്പുള്ളവരെ കായികമായി നിഷ്കാസനം ചെയ്യുകയല്ല വേണ്ടത്. വാക്കുകള്‍ കൊണ്ടുപോലും ഹിസയരുതെന്നാണ് തന്‍െറ ചിന്താഗതിയെന്നും ബേബി പറഞ്ഞു. എ.കെ. അബ്ദുല്‍ ഹക്കീം മോഡറേറ്ററായിരുന്നു.
 
Tags:    
News Summary - kerala literature festival 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.