??????? ???????? ???????????????? ??????? ????? ???????????? ??.?? ???????????? ?????????????????????. ????????? ??????????, ?.?? ??????, ??.?? ??????, ??.?? ????, ???? ??????, ?????????????, ?.??.?? ????????, ??.? ?????????????, ??.?? ?????????? ????????? ?????.

നീട്ടിക്കുറുക്കിയ ഈണങ്ങളുമായി കവിയരങ്ങ്

തിരൂര്‍: മലയാളകവിത നിലത്തെഴുത്തു പഠിച്ച തുഞ്ചത്തെഴുത്തച്ഛന്‍െറ മണ്ണില്‍ മാധ്യമം ലിറ്റററി ഫെസ്റ്റിവലിന്‍െറ ഭാഗമായി അരങ്ങേറിയ കവിസമ്മേളനം കാമ്പേറിയ കവിതകള്‍ ആസ്വാദകര്‍ക്കായി പകര്‍ന്നുകൊടുത്തു. കവിതകളിലൂടെ രാഷ്ട്രീയനിലപാടുയര്‍ത്തിപ്പിടിച്ച, ആശയസംവാദങ്ങളുടെ കാവ്യലോകം തീര്‍ത്ത മലയാളത്തിന്‍െറ പ്രിയകവികളാണ് 'തസ്രാകില്‍ ' നടന്ന കവിസമ്മേളനത്തില്‍ പങ്കെടുത്തത്.

കുട്ടികള്‍ക്കുവേണ്ടി എഴുതിയ 'എന്തുമുറിയാ ഇത്', 'തിരുത്ത്' എന്നീ കവിതകളുമായി പി.പി രാമചന്ദ്രന്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് മണമ്പൂര്‍ രാജന്‍ബാബു തന്‍െറ 'സമ്മാനം ' എന്ന കവിത ചൊല്ലി. ചുവടുകള്‍, സ്മാരകം എന്നീ കവിതകളുമായി വീരാന്‍കുട്ടി സദസിനെ കയ്യിലെടുത്തു. വരകള്‍ എന്ന കവിതയാണ് ഒ.പി സുരേഷ് ചൊല്ലിയത്. ഒരു വരക്കപ്പുറമിരിക്കുന്നവരെക്കുറിച്ചുള്ള ഇപ്പുറത്തുള്ളവരുടെ ചിന്തകളിലൂടെ ദേശരാഷ്ട്രീയത്തിന്‍െറ അതിര്‍വരമ്പുകളെയും വിഭജനങ്ങളെയും കവി വരച്ചിട്ടു. തുടര്‍ന്ന് സുഷമ ബിന്ദു അവതരിപ്പിച്ച അതിര്‍ത്തിയില്‍ കോര്‍ത്തുവെച്ച വീട് എന്ന കവിതയും ഇന്ത്യ-പാക് അതിര്‍ത്തിയുടെ രാഷ്ട്രീയവും അതിനിടയിലെ പൗരജീവിതങ്ങളും അടയാളപ്പെടുത്തുന്നതായിരുന്നു.

തുടര്‍ന്ന് എന്‍െറ ചരമദിനത്തില്‍ എന്ന കവിതയുമായി പി.എ നാസിമുദ്ദീന്‍, അശരണര്‍, ചഷകം, വിശുദ്ധം, വിളക്ക് എന്നീ ചെറുകവിതകളുമായി വി.പി ശൗക്കത്തലി എന്നിവര്‍ രംഗത്തത്തെി. തണല്‍മരിച്ച മരം, ഇന്‍റര്‍വെല്‍ എന്ന കവിതകളാണ് യുവകവി പി.പി റഫീന അവതരിപ്പിച്ചത്. ഇ.കെ.എം പന്നൂര്‍ മുക്കുപണ്ടങ്ങള്‍ എന്ന കവിതയും ആര്യഗോപി ജലജാതസങ്കടങ്ങള്‍ എന്ന കവിതയും അവതരിപ്പിച്ചു. പുള്ളിപ്പശു, യൂണിഫോം എന്നീ കവിതകളുമായി കെ.ടി സൂപ്പി ആസ്വാദകരെ ആകര്‍ഷിച്ചു. തുടര്‍ന്ന് ആസ്വാദകരുമായി സംവാദം നടന്നു.

Tags:    
News Summary - kaviyarangu in madhyamam litarary festivel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.