കൊയിലാണ്ടി: കോർപറേറ്റുകൾക്ക് വിടുപണി ചെയ്യാൻ വേണ്ട റോബോട്ടുകളെ നിർമിക്കാനുള്ള രംഗമായി വിദ്യാഭ്യാസം മാറിയെന്ന് കെ.പി. രാമനുണ്ണി. സർവശിക്ഷ അഭിയാൻ മികവുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ കെ. സത്യൻ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസം സർഗാത്കമായിരിക്കണം. സാഹിത്യവും കലയുെമാക്കെ നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ, ഇന്ന് വിവരങ്ങൾ തലയിൽ വെച്ചുകൊടുത്ത് പണമുണ്ടാകുന്ന യന്ത്രങ്ങളെ നിർമിക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറുകയാണ്.
വിദ്യാഭ്യാസം സ്വകാര്യ േനട്ടങ്ങൾക്ക് ഉള്ളതല്ല. സമൂഹത്തിെൻറ ഉന്നതിക്കുവേണ്ടിയുള്ളതാെണന്ന തിരിച്ചറിവ് ഉണ്ടാകണം ^രാമനുണ്ണി പറഞ്ഞു. ഡി.ഡി.ഇ ഗിരീഷ് ചോലയിൽ, എ.കെ. അബ്ദുൽ ഹക്കീം, എം. ജയകൃഷ്ണൻ, മേലൂർ വാസുദേവൻ, ഡോ. കെ.എസ്. വാസുദേവൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം.ജി. ബെൽരാജ് സ്വാഗതവും കെ.പി. വിേനാദ്കുമാർ നന്ദിയും പറഞ്ഞു.
മികവുത്സവം ജില്ല സെമിനാർ കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. സത്യൻ അധ്യക്ഷതവഹിച്ചു. അശോകൻ കോട്ട്, ചിറ്റൂർ രവീന്ദ്രൻ, സി. രാധ, ഷീജ പേട്ടരി, കെ. ഷൈജു, െക. ഗീതാനന്ദൻ, ഷീബ സതീശൻ, മനോഹർ ജവഹർ, കന്മന ശ്രീധരൻ, ഡി.കെ. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.