??.????????? ??????? ????????????? ?????????????? ????????????????????? ?????????? ???????? ??????????????? ?????? ??????????? ????????????

കോ​ഴി​ക്കോ​ട്​ സ്നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ളു​ടെ  ന​ഗ​രം –ഹ​രി​ഹ​ര​ൻ

കോഴിക്കോട്: സ്നേഹവും സൗഹൃദവും അന്തർധാരയായ നഗരമാണ് കോഴിക്കോടെന്ന് ചലച്ചിത്ര സംവിധായകൻ ഹരിഹരൻ. ഒലിവ് മലബാർ കാർണിവലിൽ മാധ്യമം സബ് എഡിറ്റർ പി. സക്കീർ ഹുസൈെൻറ ‘കോഴിക്കോട്: ഒരോർമപ്പുസ്തകം’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജാതി, മത വ്യത്യാസങ്ങൾക്ക് അതീതമായി മനുഷ്യബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന നഗരമാണിത്. കോഴിക്കോടാണ്  തന്നെ കലാകാരനാക്കിയത്. കോഴിക്കോെട്ട സിനിമാ തിയറ്ററുകളിൽനിന്ന് സിനിമകൾ കണ്ടാണ് താൻ സംവിധാനത്തിെൻറ ലോകത്തേക്ക് പിച്ചവെച്ചത്. ബഹദൂറിെൻറ നാടകങ്ങളിലെ അഭിനേതാവായത് കോഴിക്കോെട്ട അന്നത്തെ വലിയ കലാപ്രേമിയായിരുന്ന വി.എൻ. പുരുഷുവഴിയാണ്. 

എം.ടി വാസുദേവൻ നായർ, കെ.ടി. മുഹമ്മദ് എന്നിവരാണ് സിനിമയുടെ വലിയ ലോകത്തേക്ക് എത്തിച്ചത്. കെ.ടി. മുഹമ്മദിെൻറ എഴുത്തുമായി സിനിമാമോഹവുമായി ചെെന്നെയിൽ കെ.എസ്. േസതുമാധവനെ കണ്ട്, അവസരം ലഭിക്കാതെ മടങ്ങുേമ്പാഴാണ് ബഹദൂറിനെ  കണ്ടുമുട്ടിയത്. നേരത്തെ താൻ അഭിനയിച്ച ‘മാണിക്യക്കൊട്ടാരം’ എന്ന നാടകം സിനിമയാക്കുന്നതായി ബഹദൂർ പറഞ്ഞു. പിന്നീട്  സിനിമയുടെ ലോകത്ത് പടവുകൾ കയറിയ തന്നെ കൂടുതൽ നല്ല സിനിമകൾ ചെയ്യണം എന്ന് എം.ടി. പ്രചോദിപ്പിച്ചു. കെ.ടി. സിനിമയുടെ കവാടമായിരുന്നെങ്കിൽ, എം.ടി. സിനിമയുടെ ഉന്നത ശിഖരത്തിലേക്ക് തന്നെ ഉയർത്തി. എന്നും കോഴിക്കോടിെൻറ അഡിക്ടായ താൻ ഏറ്റവും കൂടുതൽ യാത്രകൾ ചെയ്യുന്നത് ഇൗ നഗരത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.  അശ്വതി ശ്രീകാന്ത് പുസ്തകം ഏറ്റുവാങ്ങി. ചെലവൂർ വേണു അധ്യക്ഷത വഹിച്ചു. കെ.വി. സജയ്, ഡോ. എസ്.കെ. സുരേഷ്കുമാർ, എന്നിവർ സംസാരിച്ചു. വി.പി. ഷൗക്കത്തലി സ്വാഗതവും ഗിരീഷ് കാക്കൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - hariharan on calicut sakkeer hussain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT