ജി. രാജശേഖര്‍ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചു

മംഗളൂരു: സാഹിത്യകാരന്‍ ജി. രാജശേഖര്‍ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചു. ചൊവ്വാഴ്ച പ്രഖ്യാപിച്ച അവാര്‍ഡ് താന്‍ സ്വീകരിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെയും സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ ഇത്തരം ആദരം ആനന്ദത്തോടെ സ്വീകരിക്കാന്‍ ഒട്ടും അനുയോജ്യമല്ല. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. രാജ്യത്ത് അവാര്‍ഡുകള്‍ ഏറ്റുവാങ്ങാതെ പ്രതികരിച്ച നിരവധിപേരുണ്ട്. അവരോട് താനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. യു.പി ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ് സംഭവം രാജ്യമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്നു. കര്‍ണാടകയില്‍ തീരദേശ ജില്ലകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കുറയുന്നില്ല. ഒരുവിഭാഗം പശുരാഷ്ട്രീയം വിടുന്നില്ല.

2015നേക്കാള്‍ വഷളായിരുന്നു 2016ലെ സ്ഥിതിഗതികള്‍. മതേതരത്വം ദുര്‍ബലപ്പെടുകയും ഫാഷിസ്റ്റ് ശക്തികള്‍ കരുത്തരാവുകയും ചെയ്യുന്ന ഇന്ത്യന്‍സാഹചര്യത്തില്‍ താന്‍ അനുഭവിക്കുന്ന ദുഃഖത്തിന്‍െറ അടയാളമായി അവാര്‍ഡ് നിരാസം കാണാമെന്ന് രാജശേഖര്‍ പറഞ്ഞു.

 

Tags:    
News Summary - G Rajasekhar denies Karnataka Sahitya Accademy award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.