മോഹന്‍ലാലിനെക്കുറിച്ചുള്ള 'നടനവിസ്മയം' പ്രകാശനം ചെയ്തു Video

മോഹന്‍ലാലിനെക്കുറിച്ചുള്ള 'നടനവിസ്മയം' എന്ന പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു. മോഹന്‍ലാലിന്‍റെ സര്‍ഗാത്മക ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം രചിച്ചിരിക്കുന്നത് കെ.സുരേഷാണ്. ലിപി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

സിനിമാ രംഗത്തെ 45 പേര്‍ മോഹന്‍ലാലെന്ന നടനെക്കുറിച്ചുള്ള അനുഭവം പറയുന്നതാണ് പുസ്തകം. വ്യത്യസ്തമായ അഞ്ച് പുറം ചട്ടകളോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. തന്നെ വായിച്ചതിനും കേട്ടതിനും എഴുതിയതിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു മലയാളയത്തിന്‍റെ പ്രിയ നടന്‍ ചടങ്ങിൽ സംസാരിച്ചത്.

സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ മോഹന്‍ലാലിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്ക് വെച്ചു. ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ട് ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന ചടങ്ങില്‍ മനോജ് കെ, ജയന്‍, ശ്വേതാ മേനോന്‍, ഫാസില്‍, ബി ഉണ്ണികൃഷന്‍, സിദിഖ്, ഇടവേള ബാബു തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Full View
Tags:    
News Summary - Book on mohanlal-nadanavismayam released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT