പ്രതീകാത്മക ചിത്രം
കണ്ണുതുറന്ന്
നനവാർന്ന ഉടലോടെ
ചലനമറ്റ് കിടപ്പാണെങ്കിലും
നഗ്നതയിങ്ങനെ
തുറന്നു വെച്ചതിനാലാവാം
മീൻകാരനെപ്പോഴും
കൂ... മീനേയ്,
എന്നുച്ചത്തിൽ കൂക്കി വിളിച്ച്
നാണം കെടുത്തുന്നത്!
ചൂടുപാത്രത്തിനുള്ളിലെ
രുചികരമായ വിഭവം.
വിവിധ ചേരുവകളുടെ
ജീവത്യാഗം.
ഉപ്പ് കയ്ക്കുന്ന
മൺതരികളിൽ ചവിട്ടി
നൃത്തം ചവിട്ടുന്ന തിരകളേ
പ്രണയത്തിെൻറ മധുരം
നീട്ടിപ്പാടുന്ന കാറ്റേ,
കടലിൻ സംഗീതമേ... സ്വസ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.