ഹാരിപോട്ടര്‍ പരമ്പരയിലെ പുതിയ പുസ്തകം ഈ മാസാവസാനം

ന്യൂയോര്‍ക്: ഹാരിപോട്ടര്‍ പരമ്പരയിലെ പുതിയ പുസ്തകം ജൂലൈ 31ന് പുറത്തിറങ്ങും. ‘ഹാരിപോട്ടര്‍ ആന്‍ഡ് ദി കര്‍സഡ് ചൈല്‍ഡ്’ എന്നാണ് പേര്. പുസ്തകം വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. 2007ലാണ് ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന പുസ്തകം പുറത്തിറങ്ങിയത്. ഹാരിപോട്ടര്‍ ആന്‍ഡ് ദ ഡെത് ലി ഹാലോസ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം വില്‍പനയില്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു.

ഏഴാമത്തെ പുസ്തകത്തോടെ ഹാരിപോട്ടര്‍ പരമ്പരക്ക് അന്ത്യമാകുമെന്ന് ജെ.കെ. റൗളിങ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് എട്ടാമത്തെ പുസ്തകം എത്തുമെന്ന് അറിയിച്ചതോടെ വായനക്കാര്‍ പ്രതീക്ഷയിലായിരുന്നു. ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ കഴ്സഡ് ചൈല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന എട്ടാമത് പുസ്തകത്തിന്‍െറ പ്രകാശനം ഈ മാസം 31ന് നടക്കും.

‘ഹാരിപോട്ടര്‍ ആന്‍ഡ് ദി ഡെത്ലി ഹാലോസ്’ എന്ന ഭാഗത്തിന് 19 വര്‍ഷത്തിനുശേഷമുള്ള സംഭവങ്ങളാണ് പുതിയ കഥാപശ്ചാത്തലം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-08 08:42 GMT
access_time 2026-02-08 08:32 GMT
access_time 2026-02-07 07:15 GMT