??????? ???????? ????????? ??.?. ??????? ???. ??. ??????? ???????????????

തന്‍െറ രചനകള്‍ മര്‍മം നോക്കാതെ –യു.എ. ഖാദര്‍

കൊച്ചി: മര്‍മം അറിയാതെ രചന നടത്തിയയാളാണ് താനെന്ന് കഥാകാരന്‍ യു.എ. ഖാദര്‍. സൃഷ്ടി കര്‍മത്തിന്‍െറ മര്‍മങ്ങളറിയാതെ തന്‍േറതായ രീതിയിലായിരുന്നു രചനകളെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത് എഴുത്തുകാരുടെ സമഗ്രസംഭാവനക്ക് നല്‍കുന്ന സാഹിത്യ പരിഷത്ത് പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഖാദര്‍. രചനയുടെ മര്‍മം അറിയാത്തവര്‍, വിള തിന്നു നശിപ്പിക്കുന്ന പശുവിനെ തല്ലുന്നത് പോലെയായിരിക്കും. തലങ്ങും വിലങ്ങും തല്ലും. പതുക്കെയാണെങ്കിലും താന്‍ അംഗീകരിക്കപ്പെടുന്നതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍പാട്ടുകളുടെ ഭാഷയുടെ സ്വരഗ്രാമങ്ങള്‍ മോഹിച്ച യു.എ. ഖാദറിന്‍െറ തൃക്കോട്ടൂര്‍ പെരുമ ലോകോത്തര സാഹിത്യ കൃതിയാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച പി. സുരേന്ദ്രന്‍ പറഞ്ഞു. സംസ്കാരത്തിന്‍െറ ഉല്‍ഖനനമാണ് അദ്ദേഹത്തിന്‍െറ ഒരോ രചനകളും. ആധുനികതയില്‍നിന്ന് വേറിട്ട, ചിത്രകാരന്‍ കൂടിയായ അദ്ദേഹത്തിന്‍േറത് ചിത്രഭാഷയാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

തൃക്കോട്ടൂര്‍ ദേശത്തിന്‍െറ പെരുമ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ യു.എ. ഖാദറന് സാഹിത്യ പരിഷത്ത് പുരസ്കാരം നല്‍കാന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്ന് അവാര്‍ഡ് സമ്മാനിച്ച് സംസാരിച്ച പരിഷത്ത് പ്രസിഡന്‍റ് ഡോ. എം. ലീലാവതി പറഞ്ഞു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT