??????? ???? ??????? ????? ??????????? ???????????? ??. ???????? ????? ?????? ?????? ???????? ??????????. ??. ???????? ???????, ????? ????????, ?????????? ????????? ?????

‘ബാബുക്ക’ പ്രകാശനം ചെയ്തു

കോഴിക്കോട്: അനുഗൃഹീത സംഗീതജ്ഞന്‍ ബാബുരാജ് ജീവിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടത് മരണശേഷമാണെന്ന് നടന്‍ മാമുക്കോയ. കോഴിക്കോട്ടുകാര്‍ക്ക് ദിവസത്തില്‍ ഒരു തവണയെങ്കിലും ബാബുരാജിനെ ഓര്‍ക്കാതിരിക്കാനോ അദ്ദേഹത്തിന്‍െറ പാട്ടുകള്‍ മൂളാതിരിക്കാനോ ആവില്ളെന്നും അദ്ദേഹം പറഞ്ഞു.

ബാബുരാജിനെകുറിച്ച് ഭാര്യ ബിച്ച ബാബുരാജും ‘മാധ്യമം’ ആഴ്ചപ്പതിപ്പ് സബ് എഡിറ്റര്‍ പി. സക്കീര്‍ ഹുസൈനും ചേര്‍ന്ന് രചിച്ച ‘ബാബുക്ക’ എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മാമുക്കോയ. സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ ഗായിക മഴക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

വേദനയില്‍ ചാലിച്ചതാണ് ബാബുരാജിന്‍െറ സംഗീതവും ജീവിതവുമെന്ന് ശ്രീവത്സന്‍ ജെ. മേനോന്‍ അനുസ്മരിച്ചു. പി.എ. കാസിം രചിച്ച് ബാബുരാജ് സംഗീതം പകര്‍ന്ന ‘നിര്‍ഗളിക്കുവതെങ്ങനെ ഞാന്‍’ എന്ന ഗസല്‍ മഴ ആലപിച്ചു. പി. സക്കീര്‍ ഹുസൈന്‍ മറുപടി പ്രസംഗം നടത്തി. എം. ജയരാജ് സ്വാഗതം പറഞ്ഞു.
പ്രകാശനത്തിന് ശേഷം അരുണ്‍ പ്രഭാകറും ബാബുരാജിന്‍െറ കൊച്ചുമകള്‍ നിമിഷ സലീമും അവതരിപ്പിച്ച ഗസല്‍ സന്ധ്യയും അരങ്ങേറി. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.