സര്‍ഗാത്മകത നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി തുഞ്ചന്‍ ദേശീയ സെമിനാര്‍


തിരൂര്‍: അഭിപ്രായ പ്രകടനങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണകൂട സമീപനങ്ങളെ നിശിതമായി വിമര്‍ശിച്ച് സാഹിത്യകാരന്മാര്‍. തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് എഴുത്തുകാര്‍ ഒന്നടങ്കം ഭരണകൂട ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്.
‘സര്‍ഗാത്മകതയും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വര്‍ത്തമാന സാഹിത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഭരണകൂട നിലപാടുകളാണെന്ന് അഭിപ്രായപ്പെട്ടു. സര്‍ഗാത്മകതക്ക് അസഹിഷ്ണുതയാണ് ഏറ്റവും വലിയ തടസ്സമാകുന്നതെന്ന് ഉദ്ഘാടനം ചെയ്ത ജ്ഞാനപീഠം ജേതാവും മറാത്തി എഴുത്തുകാരനുമായ ബാല്‍ചന്ദ്ര നേമഡേ അഭിപ്രായപ്പെട്ടു. ഞാനൊന്നും വായിക്കുന്നില്ളെന്ന് പറയുന്ന ഭരണാധികാരിയുള്ള നാട്ടില്‍ സര്‍ഗാത്മകതക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിക്കുകയെന്ന് അധ്യക്ഷത വഹിച്ച സി. രാധാകൃഷ്ണന്‍ ചോദിച്ചു. കെ. ശിവറെഡ്ഢി മുഖ്യപ്രഭാഷണം നടത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT