????????????? ????????. ???? ??????? ????. ????????????????? ?????? ????????????????

‘വിശ്വവിഖ്യാത തെറി’ മാഗസിന്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി


കോഴിക്കോട്:  കോഴിക്കോട്  സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ഥി യൂനിയന്‍െറ വിവാദമായ  ‘വിശ്വവിഖ്യാത തെറി’ മാഗസിന്‍ ഡി.സി ബുക്സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.  പുസ്തകത്തിന്‍െറ പ്രകാശനം കോഴിക്കോട് ആര്‍ട്ട് ഗാലറി പരിസരത്ത് നടന്ന പരിപാടിയില്‍ ഡോ. ഖദീജ മുംതാസ് പ്രഫ. വീരാന്‍കുട്ടിക്ക് നല്‍കി നിര്‍വഹിച്ചു. ഇനിയും മരിച്ചിട്ടില്ലാത്ത ചില ശബ്ദങ്ങള്‍ ഇവിടെയുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ‘വിശ്വവിഖ്യാത തെറി’ എന്ന പുസ്തകമെന്ന് ഖദീജ മുംതാസ് പറഞ്ഞു. എ.കെ. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ഡോ. പി. സുരേഷ് പുസ്തകം പരിചയപ്പെടുത്തി.
 തുടര്‍ന്ന് ‘തെറിച്ച പിള്ളേരുടെ തോന്ന്യാസങ്ങള്‍’ എന്ന പേരില്‍ സംവാദം നടന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.