ബൊഗോട്ട: ലോക പ്രശ്സത ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസിന്‍്റെ വിഖ്യാത നോവലായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ’ സ്പാനിഷ് ഭാഷയിലെ മൂലകൃതിയുടെ പ്രതി മോഷണം പോയി. ബൊഗോട്ടയില്‍ നടന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍വെച്ച് ഞായറാഴ്ചയാണ് പുസ്തകം കാണാതായതെന്ന് പുസ്തകത്തിന്‍്റെ ഉടമയും മാര്‍ക്വേസിന്‍്റെ സുഹൃത്തുമായ അല്‍വാറോ കാസ്റ്റില്ളോ ഗ്രാനഡ അറിയിച്ചു.
1967ല്‍ ആണ് ‘വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിന്‍്റെ’ ഒന്നാം എഡിഷന്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയത്. സാഹിത്യ ലോകത്തെ മാസ്റ്റര്‍പീസുകളില്‍ ഒന്നായി അറിയപ്പെടുന്ന ഈ കൃതി ലോകത്തുടനീളം വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ‘പഴയ പുസ്തകങ്ങളുടെ വില്‍പനക്കാരനായ എന്‍്റെ സുഹൃത്ത് അല്‍വാരോ കാസ്റ്റില്ളോക്ക് ഗാബോ സമ്മാനിക്കുന്നത്’ എന്ന് പുസ്തകത്തിനുമേല്‍ മാര്‍ക്വേസ് എഴുതിയിരുന്നു. ഗാബോ എന്ന പേരില്‍ ആയിരുന്നു ലാറ്റിനമേരിക്കയില്‍ ഉടനീളം മാര്‍ക്വേസ് അറിയപ്പെട്ടിരുന്നത്. മറ്റു ഭാഷകളില്‍ പുറത്തിറങ്ങിയ പുറം ചട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇതിന്‍്റേത്. വന്യമായ മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ബോട്ടായിരുന്നു പുറംചട്ടയിലെ ചിത്രത്തില്‍. അമൂല്യമായ പുസ്തകം വില്‍പനക്കായിരുന്നില്ല പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയായിരുന്നു താന്‍ കൊണ്ടു വന്നതെന്ന് വേദനയോടെ കാസ്റ്റിലോ പറഞ്ഞു. അധികൃതര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. 1982ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ മാര്‍ക്വേസ് 2014 ഏപ്രില്‍ 14നാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.