വായനോത്സവത്തിന് തുടക്കം

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍െറ പിതാവായി അറിയപ്പെടുന്ന പി.എന്‍. പണിക്കരുടെ 20ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ 25 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന വായനോത്സവം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. വിരല്‍ത്തുമ്പില്‍ ലോകം മുഴുവന്‍ വീക്ഷിക്കാന്‍ കഴിയുന്ന ഇന്‍റര്‍നെറ്റ് യുഗത്തിലും പുസ്തക വായനയുടെ പ്രസക്തി വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നടന്‍  മമ്മൂട്ടി വായനോത്സവ സന്ദേശം നല്‍കി. എന്താണ് തനിക്ക് അറിയാത്തതെന്നാണ് ഓരോ കുട്ടിയും വായിച്ചുതുടങ്ങുന്നതിനു മുമ്പ് മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. ദേശാഭിമാനി റെസിഡന്‍റ് എഡിറ്റര്‍ എന്‍. പ്രഭാവര്‍മ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, പന്ന്യന്‍ രവീന്ദ്രന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എസ്. സെന്തില്‍, പി.ആര്‍.ഡി ഡയറക്ടര്‍ മിനി ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു. വായനയോടൊപ്പം സമ്പൂര്‍ണ ഇ-സാക്ഷരത കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ വായനോത്സവം ആഘോഷിക്കുന്നത്.  ഇ-സാക്ഷരതാ സന്ദേശമത്തെിക്കാന്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍െറയും വിദ്യാഭ്യാസ-ഐ.ടി-പഞ്ചായത്ത് വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന ജനവിജ്ഞാന്‍ വികാസ യാത്ര വ്യാഴാഴ്ചയാണ് സമാപിച്ചത്. ജൂണ്‍ 25 വരെ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലുമായി ഒരു കോടിയിലധികം വിദ്യാര്‍ഥികള്‍ക്ക് വായനോത്സവ സന്ദേശമത്തെിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT