കോഴിക്കോട് : പ്രവാസി എഴുത്തുകാരിയായ ഷഹീറാ നസീര്‍ എഴുതിയ പത്തൊമ്പതോളം കഥകളുടെ സമാഹാരം ‘ജാലക കാഴ്ചകള്‍’ കോഴിക്കോട് വെച്ച് പ്രശസ്ത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഹസ്സന്‍ തിക്കോടിക്ക് നല്‍കി പ്രകാശനം ചെയ്തു. മാപ്പിള കലാവേദി കോഴിക്കോട് ജില്ലാ പ്രസിഡന്‍്റ് മൊയ്തീന്‍ കോയ, ജില്ലാ സെക്രട്ടറി ജലീല്‍ മാങ്കാവ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പി.ആര്‍.ഒ എം.എച്ച്.ഷിഹാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രവാസം തന്ന നേരറിവുകളും ചുറ്റുപാടുമുള്ള ജീവിത യാഥാര്‍ഥ്യങ്ങളും സ്നേഹം നിറഞ്ഞ ജീവിതാനുഭവങ്ങളും അത് തരുന്ന പ്രതീക്ഷാ നിര്‍ഭരമായ ഉള്‍ക്കാഴ്ചകളും ആണ്് ജാലക കാഴ്ചകളിലെ കഥകളുടെ ഇതിവൃത്തം. മലയാളിയുടെ ഗള്‍ഫ് പെണ്‍ജീവിതത്തെ ഹാസ്യത്തിന്‍െറ മേമ്പൊടിയോടെ എഴുതാന്‍ എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്. ജാലക കാഴ്ചയുടെ അവതാരിക എം.എന്‍ കാരശ്ശേരിയാണ് എഴുതിയിരിക്കുന്ന്ത്.
‘ചോരുന്ന വരാന്തകള്‍’ കവിതാ സമാഹാരം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ന്യൂസ് ഏര്‍പ്പെടുത്തിയ മികച്ച കഥാ കവിതാ പുരസ്കാരം,കൊച്ചുബാവ പുരസ്കാരം, നവോദയാ ജിദ്ദ പുരസ്കാരം ഒ.ഐ.സി.സി പ്രതിഭാ പുരസ്കാരം, ഇശല്‍ കലാവേദി പുരസ്കാരം എന്നിവയുള്‍പ്പെടെ പതിനാലോളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.