കേരളസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ 'അക്ഷരപ്രവാസം 2015' എന്ന സാഹിത്യ ശില്‍പശാല നടന്നു. കേരളസാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. അക്ബര്‍ കക്കട്ടില്‍, പി.കെ.പാറക്കടവ്, സുഭാഷ് ചന്ദ്രന്‍, ഷാജി കൈനകരി, എം.കെ.ഭാസി എന്നിവര്‍ പങ്കെടുത്തു.
സാര്‍ഗാത്മക സാഹിത്യവും മാധ്യമങ്ങളും, മലയാള സാഹിത്യത്തിലെ പ്രവാസ ജീവിതം എന്നീ വിഷയങ്ങളില്‍ ക്ളാസുകള്‍ നടന്നു. ഓരോ വ്യക്തിക്കും ഇരിപ്പിടം ഉള്ള മേഖലയാണ് സാഹിത്യ രചന. അവിടെപ്രയത്നം കൊണ്ട് എത്തിച്ചേരുക എന്നതാണ് ആവശ്യമെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. തിരക്കഥാ സാഹിത്യവും കത്ത് സാഹിത്യവും മാപ്പിള സാഹിത്യവും ഉള്‍പ്പെടെ എഴുത്തിന്‍െറ ലോകം വലുതാണെന്ന് അക്ബര്‍ കക്കട്ടില്‍ പറഞ്ഞു. നല്ല എഴുത്ത് കൂടുതല്‍ ആസ്വദനം നല്‍കുന്ന പ്രക്രിയയാകണം. അതില്‍ വിജയിക്കുക പ്രധാനമാണ്.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പത്രപ്രവര്‍ത്തകനും ആയ സുഭാഷ് ചന്ദ്രന്‍ സാഹിത്യവും മാധ്യമങ്ങളുംഎന്ന വിഷയത്തില്‍ സംസാരിച്ചു. ചെറിയ കഥകളുടെ സുല്‍ത്താന്‍ പി.കെ.പാറക്കടവ് കുഞ്ഞുകഥകള്‍ അവതരിപ്പിച്ച് പരിപാടി മിഴിവുറ്റതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.