മലയാളികള്‍ക്ക് ടിക്കറ്റെടുത്ത് നാടകം കാണാന്‍ മടി: അടൂര്‍

നാടകം ടിക്കറ്റെടുത്തു കാണാന്‍ മലയാളികള്‍ക്ക് മടിയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കൊള്ളാവുന്ന കാര്യങ്ങള്‍ക്ക് ടിക്കറ്റെടുക്കാന്‍ മടി കാണിക്കുന്ന നമുക്ക് കൊള്ളാത്ത കാര്യങ്ങള്‍ക്ക് ടിക്കറ്റെടുക്കാന്‍ ഒരു മടിയുമില്ല. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മൂന്നാമത് ജി.ശങ്കരപ്പിള്ള സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മികച്ച നാടകപ്രവര്‍ത്തനത്തിനുള്ള സാഹചര്യങ്ങള്‍ കേരളത്തിലില്ല. വ്യത്യസ്തമായ നാടകങ്ങള്‍ കാണാന്‍ താത്പര്യമില്ലാത്ത അവസ്ത വെളിവാക്കുന്നത് മലയാളിയുടെ സാംസ്കാരിക ജീര്‍ണതയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT