ജയ്പൂര്‍ സാഹിത്യോത്സവം തുടങ്ങി

ജയ്പൂര്‍: അന്താരാഷ്ട്ര പ്രശസ്തമായ ജയ്പൂര്‍ സാഹിത്യോത്സവം തുടങ്ങി. സൂഫി ഗായകന്‍ സോനം കല്‍റയുടെ ഗാനത്തോടെയായിരുന്നു തുടക്കം. ലോകത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നാണിത്. രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. തലസ്ഥാനമായ ജയ്പൂരിലെ ഡിഗ്ഗി പാലസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയാണ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തത്. ആറുവേദികളിലായി ചര്‍ച്ചകളും സംവാദങ്ങളും നടന്നു. 
മേളയുടെ പ്രധാന ആകര്‍ഷങ്ങളിലൊന്ന് നൊബേല്‍ സമ്മാന ജേതാവ് വി.എസ്. നയ്പാളിന്‍െറ ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ്’ എന്ന കൃതിയെപ്പറ്റി ചര്‍ച്ചയായിരുന്നു. പുസ്തകത്തിന്‍െറ അമ്പതാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്. വി.എസ്. നയ്പാള്‍ ചക്രക്കസേരയിലാണ് ചടങ്ങിനത്തെിയത്. മറുപടി പ്രസംഗത്തിനിടെ വാക്കുകള്‍ കിട്ടാതെ കണ്ണീര്‍ തൂകിയാണ് അദ്ദേഹം പിന്‍വാങ്ങിയത്. ഭാര്യ നദീറയും ഒപ്പമുണ്ടായിരുന്നു. 

മേളയില്‍ എത്തിയ പ്രശസ്തരില്‍ ഒരാള്‍ അമേരിക്കന്‍ സഞ്ചാര സാഹിത്യകാരനും നോവലിസ്റ്റുമായ പോള്‍ തിറോക്സാണ്.  ജാവേദ് അക്തര്‍, ഗിരീഷ് കര്‍ണാട്, നാസറുദ്ദീന്‍ ഷാ, ശബാന ആസ്മി, വില്യം ഡാല്‍റിംപിള്‍ തുടങ്ങിയവരും വിവിധ വേദികളില്‍ സംവാദങ്ങളില്‍ പങ്കെടുത്തു. 
വരും ദിവസങ്ങളില്‍ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം, സുധാമൂര്‍ത്തി, നാരായണ മൂര്‍ത്തി എന്നിവരും പങ്കെടുക്കും. ക്രിക്കറ്റിനെപ്പറിയുള്ള സെഷനില്‍ ശശി തരൂര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, തരൂര്‍ എത്തുമോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 25 നാണ് സാഹിത്യോത്സവം സമാപിക്കുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT
access_time 2025-11-30 09:02 GMT