ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് ജ്ഞാനപീഠം

ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് ജ്ഞാനപീഠ പുരസ്കാരം. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡിനാണ് എണ്‍പതുകാരനായ കേദാര്‍ നാഥ് സിങ്ങിനെ ജ്ഞാനപീഠ അവാര്‍ഡ് സമിതി തെരഞ്ഞെടുത്തത്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. ജെ.എന്‍.യുവില്‍ ഹിന്ദി അധ്യാപകനായിരുന്ന ഇദ്ദേഹത്തിന് മുമ്പ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബാലിയയില്‍ ജനിച്ച കേദാര്‍നാഥ് ജ്ഞാനപീഠം ലഭിക്കുന്ന പത്താമത്തെ ഹിന്ദി സാഹിത്യകാരനാണ്. അഭി ബില്‍കുല്‍ അഭി, യഹം സെ ദേഖോ എന്നിവയാണ് പ്രധാന കൃതികള്‍. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.