കവികളും നാടകകൃത്തുക്കളും അവശന്‍മാരും ആലംബഹീനരുമാണെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍

തിരുവനന്തപുരം: കവികളും നാടകകൃത്തുക്കളും പുസ്തകങ്ങള്‍ ഇറക്കിയാല്‍ വായിക്കാന്‍ ആളുകള്‍ കുറവാണെന്ന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ് ഏഴാച്ചേരി രാമചന്ദ്രന്‍.  കെ.കലാധരന്‍ എഴുതിയ ‘മായാദുഷ്യന്തന്‍’ നാടകകൃതിയുടെ പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ഏഴാച്ചേരി. പുസ്തക പ്രസാധകരെ സംബന്ധിച്ചിടത്തോളം നാടകങ്ങളും കവിതകളും അച്ചടിക്കുക എന്നത് തീരെ നഷ്ടകച്ചവടവുമാണ്. കവിതകള്‍ എഴുതിയത് ഒ.എന്‍.വിയോ സുഗേതകുമാരിയോ മുരുകന്‍ കാട്ടാക്കടയോ ആണങ്കില്‍ പ്രസാധകര്‍ക്ക് സന്തോഷമാണ്. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അതല്ല. നാടകം പുസ്തകമാക്കയാല്‍ തീരെ വായനക്കാരുമില്ലാത്ത അവസ്ഥയുമാണ്. ഈ അവസ്ഥ മറികടക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പരമാവധി കവിതകളും നാടകങ്ങളും പുസ്തകമാക്കുന്നുണ്ട്. കല്ലില്‍ കടിച്ച് ഉള്ള പല്ലുകള്‍ കൂടി കളയരുതെന്ന് സംഘത്തിലുള്ളവര്‍ തന്നെ ഉപദേശിക്കുമ്പോഴാണിതെന്നും ഏഴാച്ചേരി പറഞ്ഞു. പുസ്തകത്തിന്‍െറ പ്രകാശനം കാവാലം നാരായണ പണിക്കര്‍ നിര്‍വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി. സ്റ്റേജ് നാടകങ്ങള്‍ എന്നത് കേരളത്തതില്‍ എമ്പാടും അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം ഏകദേശം ഒരുപോലെയാണെന്ന് പെരുമ്പടവം പറഞ്ഞു. കവി പി .നാരായണ കുറുപ്പ് പുസ്തകം പരിചയപ്പെടുത്തി. രാജാവാര്യര്‍, ജിജികുട്ടന്‍,  കെ.കലാധരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT