തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഭീകരജീവികള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് എഴുത്തുകാരന്‍ സക്കറിയ. പ്രവാസി എഴുത്തുകാരന്‍ യു. ജയചന്ദ്രന്‍െറ ‘സൂര്യന്‍െറ മാംസം’ പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിങ് ശൈലി കാരണം സമാധാനം ഇല്ലാതായി. മാധ്യമ ഉടമകള്‍ കുനിയാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്ന രീതിയാണ് പലര്‍ക്കും. ഇത്തരം പ്രവര്‍ത്തനംകൊണ്ട് കേരളത്തിലാര്‍ക്കും തലയുയര്‍ത്തി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രി പിള്ളേര്‍ ഉറങ്ങിയോ എന്ന് ഉറപ്പാക്കി ന്യൂസ് ചാനല്‍ ഓണ്‍ ചെയ്യുന്ന വീട്ടുകാരാണുള്ളത്. ചാനലുകളില്‍ അശ്ളീലവും കുറ്റകൃത്യങ്ങളും നിറയുന്നു. പകര്‍ച്ചപ്പനി, കുടിവെള്ളമില്ലായ്മ, റോഡുകളുടെ തകര്‍ച്ച എന്നിവ കാണാന്‍ മാധ്യമങ്ങള്‍ തയാറാവുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍നായര്‍ അധ്യക്ഷത വഹിച്ചു. പി. രവികുമാര്‍ പുസ്തകം പരിചയപ്പെടുത്തി. സുരേഷ്കുറുപ്പ് ഏറ്റുവാങ്ങി. സി. വെങ്കിടേശ്വരന്‍, ജോര്‍ജ്, അനിതാതമ്പി എന്നിവര്‍ സംസാരിച്ചു. കെ.എന്‍. ഷാജി സ്വാഗതവും യു. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.