സ്വന്തം ഭാഷയെയും തനത് സംസ്കാരത്തെയും കൈവെടിയാന്‍ പല മലയാളികളും തയ്യാറാകുന്ന ഇക്കാലത്ത് വെള്ളക്കാരുടെ നാട്ടില്‍ ജീവിക്കുന്ന മലയാളികളാകട്ടെ തങ്ങളുടെ ഭാഷയുടെയും ഓണത്തിന്‍െറയും സംരംക്ഷണത്തിന് വേണ്ടിയുള്ള കഠിനാദ്ധ്വാനത്തിലാണ്. ഇംഗ്ളണ്ടില്‍ മലയാളി അസോസിയേഷന്‍ ഓഫ് യു.കെയുടെ അഭിമുഖ്യത്തിലുള്ള പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ കാണുകയും ചെയ്തു. ഇംഗ്ളണ്ടിലുള്ള എല്ലാ പ്രൈമറി വിദ്യാര്‍ത്ഥികളും ഇനി ഓണത്തെ കുറിച്ചും പഠിക്കും. ലണ്ടനില്‍ നിന്നത്തെിയ മലയാളി അസോസിയേഷന്‍ ഓഫ് യു.കെയുടെ പ്രവര്‍ത്തകരാണ് ഈ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഓണത്തിന്‍െറ കഥ അവിടെയുള്ള എല്ലാ കുട്ടികളിലും എത്തിക്കാനായി ‘നമ്മുടെ കഥ ’എന്നപേരില്‍ി 18 മാസം നീണ്ട പ്രൊജക്ടിന് ധനസഹായം ലഭിച്ചതാണ് ഈ വഴിത്തിരിവിന് കാരണമായത്. 2014 നവംബറില്‍ പ്രൊജക്ട് പൂര്‍ത്തിയാകുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ പ്രൈമറി കുട്ടികള്‍ക്ക് മാത്രമാണ് ഓണത്തെ കുറിച്ച് പഠിക്കാക്കാനുള്ള അവസരം ലഭിക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് ഉയര്‍ന്ന ക്ളാസുകളിലേക്ക് കൂടി ഓണത്തെയും മലയാള ഭാഷയെയും പരിചയപ്പെടുത്തുക തങ്ങളുടെ ലക്ഷ്യമാണെന്നും പ്രൊജക്ട് ഡയറക്ടര്‍ സലില വിപിനചന്ദ്രന്‍, അസോസിയേഷന്‍ ഡയറക്ടര്‍ രാജേശ്വരി സദാശിവന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.