ലൈബ്രറികൗണ്‍സലിന്‍െറ സംസ്ഥാന വായനാമല്‍സരത്തിലേക്ക് സി.റഹീമിന്‍െറ ‘ദക്ഷിണേന്ത്യയിലെ പക്ഷികള്‍’ എന്ന പുസ്തകം തെരെഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്‍ററി നിര്‍മ്മാണത്തിന്‍െറ ഭാഗമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പക്ഷികളെ തേടിയുള്ള യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. കേരളത്തിലെ വനങ്ങള്‍, തമിഴ്നാട്, ഹിമാലയം തുടങ്ങിയ സ്ഥലങ്ങളിലെ
പക്ഷിനീരീക്ഷണാനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാം. ഒരു പക്ഷി നീരീക്ഷണ പുസ്തകം വായനാമല്‍സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത് അപൂര്‍വമാണ്. ദക്ഷിണേന്ത്യയിലെ പക്ഷികളുടെ പതിനായിരത്തോളം കോപ്പികള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ചിന്ത ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സി.റഹീം വീട്ടുവളപ്പിലെ പക്ഷികള്‍, birds that came in search of me , തൂവല്‍കുപ്പായക്കാര്‍, കേരളത്തിലെ പക്ഷികള്‍ എന്നീ പക്ഷി പുസ്തകങ്ങളൂം നിരവധി നോവലുകളും രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.