പ്രവാസിയായ പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍െറഓണ്‍ലൈനില്‍ ശ്രീജ വിളിക്കുന്നു എന്ന കഥാസമാഹാരത്തിലെ ‘ഹാഗോപ്’എന്ന ആദ്യകഥ വായിച്ച് തുടങ്ങിയപ്പോള്‍തന്നെ നാടും വീടും വിട്ടുപോയി മണലാരണ്യത്തില്‍ തനിക്കും തന്‍്റെ കുടുംബത്തിന്‍െറയും ഉപ്പും ചോറും തെരയുന്ന സാധുക്കളുടെ ജീവിത മുറിവുകള്‍ കണ്ട് നാം കരഞ്ഞുപോകും. അതിലൊരിടത്ത് യജമാനന്‍െറ ഒട്ടകങ്ങളുടെ ഇടയനായ പുരോഹിത് പറയുന്ന ഒരു വാചകം മാത്രംമതി ചിലരുടെ പ്രവാസ ജീവിതം എത്ര വേദനാജനകമാണെന്നറിയാന്‍.‘ നിനക്കറിയില്ളെ ബാലൂ ആ ലബ്ബ വന്നു കഴിഞ്ഞാല്‍ ഒട്ടകത്തെ കണ്ടില്ളെങ്കില്‍ നമ്മെ പിച്ചാത്തിക്ക് കുത്തും. അയ്യാളുടെ കറവയുള്ള ഏക ഒട്ടകമാണത്’ മണലാരണ്യത്തില്‍ ചിലര്‍ക്ക് സ്വര്‍ഗവും സ്വപ്നങ്ങള്‍ വിളയിക്കാനുള്ള വെള്ളവും വളവും ഒക്കെ ലഭിക്കുമ്പോള്‍ നിരവധി സാധുക്കളുടെ ജീവിതം ഇതുപോലെയൊക്കെയാണ്. നാം ബിന്യാമിന്‍െറ ‘ആട് ജീവിത’ത്തില്‍ കണ്ടറിഞ്ഞതിന്‍െറ എത്രയോ ഇരട്ടി വേദനകള്‍ ബാക്കി കിടക്കുന്നു.
പുന്നയൂര്‍ക്കളും സെയ്നുദ്ദീന്‍െറ ഈ കഥാസമാഹാരം പ്രവാസി എഴുത്തുകാരന്‍െറ അടയാളപ്പെടുത്തലുകളാല്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നത് തന്നെയാണ്.ആത്മഹത്യകളുടെ നഗരം, ട്വിന്‍ ടവേഴ്സ്, ക്വട്ടേഷന്‍,മായാനഗരം,ഭാഗ്യവാന്‍, തെറ്റുംശരിയും,യുവജനോല്‍സവം തുടങ്ങിയ 25 ഓളം കഥകള്‍.അവതാരിക എഴുതിയ കഥാകൃത്ത് പി.സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത് നോക്കുക‘ നേരായ ഭാഷയും ആഖ്യാനവുമാണ് ഈ കഥാകൃത്തിന്‍െറത്.സൂത്രപ്പണികള്‍ക്കൊന്നും അദ്ദേഹം മുതിരുന്നില്ല. ചിരിയും കരച്ചിലും ഒരുപോലെ കടന്നുവരുന്നു. വിദൂര ബന്ധങ്ങള്‍ എന്നത് സെയ്നുദ്ദീന്‍െറ പ്രിയ പ്രമേയം തന്നെയാണ്’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.