ഒളിച്ചോട്ടം

വര്‍ഷങ്ങളായി കാണുന്നതാണ്. പെണ്ണുകാണാന്‍ വരുന്നതുപോലെ കാറുകളില്‍ വന്നിറങ്ങുന്ന ആളുകള്‍. ചില കൂട്ടര്‍ ഒറ്റയായും വരും. എല്ലാം കണ്ടുപോകും. ചില കൂട്ടര്‍ ഇഷ്ടപ്പെട്ടെന്നു പറയും. അമ്മാവന്‍ സമ്മതിക്കുകയേ ഇല്ല. ചിലപ്പോള്‍ വീട്ടുകാര്‍ക്ക് വന്ന കൂട്ടരെ ഇഷ്ടപ്പെടും. അപ്പോഴാണ് കാണാനത്തെിയവര്‍ നൂറു കുറ്റങ്ങള്‍ നിരത്തുക.


ഇക്കുറി തൃശൂരില്‍നിന്ന് ഒരു കൂട്ടര്‍ വന്നുപോയപ്പോള്‍ വീടിനു പിന്നാമ്പുറത്ത് കിടന്നിരുന്ന അഞ്ചു സെന്‍റ് സ്ഥലം കാണാനില്ല!
വീടിന്‍െറ പിന്‍ഭാഗത്തെ ചുമരില്‍ ഭൂമിയെഴുതിയ കത്ത്:
‘എത്ര നാളായി ഇങ്ങനെ മോഹിപ്പിക്കുന്നു! ഞാന്‍ ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോകുന്നു. എനിക്കുമില്ളേ പച്ച കാണാനുള്ള മോഹങ്ങള്‍...’

ചിത്രീകരണം: കെ. സുധീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT