‘ഉ’ ഫോര്‍ ഉറിയെന്നു മകന്‍
“ഉറിയെന്നു വെച്ചാല്‍’’
ഈ ഉറിയെങ്ങനെ നിര്‍വ്വചിക്കും
ചിന്തകളെന്നെ കൊരുത്തിട്ടു
“ടീച്ചറു പറഞ്ഞു എ ഹാങിംഗ് പോട്ട് ന്ന്”
ദൈവമേ, ഹാങിംഗ് പോട്ട്
ഒരു ഉറിയെന്‍റെ ബാല്യത്തെ ഊഞ്ഞാലാട്ടി
എന്നിലെ ശാസ്ത്രാധ്യാപികയുണര്‍ന്നു
നൈലോണ്‍ കയറുമായി നേരെ അടുക്കളയിലേക്ക്
മച്ചിലൊരു ‘റെഡി റ്റു സ്റ്റിക്’ കൊളുത്തിട്ടു
“എന്താ തൂങ്ങിച്ചാവാന്‍ പോവാ?” ന്ന് ഓവന്‍
“ഉറി കെട്ടേ്്വ?” കുക്കിംഗ് റേഞ്ച് ചിറി കോട്ടി
“വേണ്ടമ്മേ നെറ്റില്‍ ചിത്രം കാണിച്ചാ മതി” യെന്നു മകന്‍
എന്‍റെ മകനേ, ഉറിയില്‍ വെച്ച പായസം
അമ്മ കാണാതെ കഴിക്കുന്നതിന്‍റെ മധുരമറിയാമോ നിനക്ക്?
മീനച്ചൂടില്‍ നാട്ടുമാവിന്‍ ചോട്ടില്‍ മത്സരിച്ചോടി
മാങ്ങ പെറുക്കാനറിയാമോ?
കൊത്തങ്കല്ലും കബഡിയും കളിക്കാനറിയാമോ?
ചത്തെിയും പിച്ചിയും തുളസിയും വേര്‍തിരിച്ചറിയാമോ?
എ.സി യില്‍ തണുക്കുന്ന ബാല്യത്തിനപ്പുറം
ഉരുകുന്ന ജീവിതമുണ്ടെന്നറിയാമോ നിനക്ക്?
സ്കൂളിലേക്ക് പൊട്ടിയ സ്ളേറ്റുമായി പോയപ്പൊഴൊക്കെ
എന്‍റെ സങ്കടം മാറ്റാന്‍ വഴി നീളെ കാവിന്‍റെ തണുപ്പും,
തൊട്ടാവാടിയും കൈ തോടും കൂടെയുണ്ടായിരുന്നു എന്നും
നിനക്കു നഷ്ടപ്പെടുന്നതോര്‍ത്ത് ഉരുകുന്ന ഉള്ളം തണുപ്പിക്കാന്‍
അമ്മക്കീ മരുഭൂവില്‍ എന്താണു മകനെ സ്വന്തമായുള്ളത് !!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.