മെക്കിൻസ്കി ആൻഡ് കമ്പനി തയാറാക്കിയ ‘വിമൻ ഇൻ വർക്പ്ലേസ് 2025’ എന്ന റിപ്പോർട്ട്, ഇന്ത്യയിൽ സ്വകാര്യ കോർപറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ദയനീയാവസ്ഥ തുറന്നുകാണിക്കുന്നു.
എൻട്രി ലെവലിൽ മാത്രമാണ് സ്ത്രീ പ്രാതിനിധ്യം കൂടുതൽ. അതുതന്നെ 29 ശതമാനം. തുടർന്നുള്ള സ്ഥാനക്കയറ്റ തസ്തികകളിലേക്കെല്ലാം നാമമാത്രമായിട്ടാണ് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടുന്നത്. പലപ്പോഴും അതിനുമുമ്പേ അവർ ജോലി വിടുകയും ചെയ്യും.
ഇങ്ങനെ ജോലി ഉപേക്ഷിക്കുന്നവർ 35 ശതമാനം വരും. പുരുഷന്മാരുടെ കാര്യത്തിൽ ഇത് 27 ശതമാനമാണ്. ഒരു മാനേജർ തസ്തിക ലഭിക്കാൻ സ്ത്രീക്ക് 39 വയസ്സുവരെയെങ്കിലും കാത്തിരിക്കണം. പുരുഷന് ഇത് 32 മാത്രം. 77 കോർപറേറ്റ് കമ്പനികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.