ബിരുദമില്ല; പ്രതിവർഷം 50 ലക്ഷം രൂപ സമ്പാദിച്ച് യു.കെ വനിത

ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം ജോലിയും ഉയർന്ന വരുമാനവുമാണ്. എന്നാൽ, ഡിഗ്രി പോലുമില്ലാതെ അമേരിക്കൻ യുവതി ഒരു വർഷം സമ്പാദിക്കുന്നത് 50 ലക്ഷത്തിന് മുകളിലാണ് അതും ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ജോലി ചെയ്ത്.

യു.കെയിലെ സോമർസെറ്റിൽ താമസിക്കുന്ന റോമ നോറിസ് എന്ന യുവതിയാണ് മാസം 50 ലക്ഷം രൂപ സമ്പാദിക്കുന്നത്. ദമ്പതികളുടെ പേരന്‍റിംഗ് കൺസൾട്ടന്‍റായാണ് ഇവർ ജോലി ചെയുന്നത്. ആദ്യമായി രക്ഷകർത്താക്കൾ ആകുന്നവർക്ക് ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നൽകുകയാണ് പ്രധാന ഉദ്ദേശം.

ബേബി സ്ലീപ്പ് കോച്ചിംഗ്, പോട്ടി ട്രെയിനിംഗ് കോച്ചിംഗ്, കമ്മ്യൂണിക്കേഷൻ കോച്ചിംഗ്, ന്യൂട്രീഷൻ കോച്ചിംഗ് എന്നിവയുൾപ്പെടെയുള്ള പരിശീലനമാണ് അവർ മാതാപിതാക്കൾക്ക് നൽകുന്നത്. പരിശീലനത്തിനായി മണിക്കൂറിന് 25,493 രൂപയാണ് റോമ ഈടാക്കുന്നത്.

വിദ്യാഭ്യാസം തുടരാനും ഡിഗ്രിക്ക് പോകാനും ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങളാൽ അതിന് സാധിച്ചില്ലെന്നും അവർ വ്യക്തമാക്കി. താൻ രണ്ട് കുട്ടികളുടെ അമ്മയായതിനാൽ ഈ തൊഴിൽ ആസ്വദിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം ഉയർന്ന ശമ്പളം ഉറപ്പ് നൽകുന്നില്ലെന്നും കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ ഒരാൾക്ക് പണം സമ്പാദിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - UK Woman Earns Rs 50 Lakh A Year Without a Degree, Works Only 6 Hours A Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.