സ്വ​കാ​ര്യ ബ​സ് ഓ​ടി​ക്കു​ന്ന നി​ത്യ

പ്ലാന്‍റേഷനിലേക്ക് വളയം പിടിക്കാൻ നിത്യ

കാ​ല​ടി: സ്വ​കാ​ര്യ ബ​സ് ഓ​ടി​ക്കാ​ൻ വീ​ട്ട​മ്മ എ​ത്തി​യ​ത് കൗ​തു​ക​മാ​യി. അ​ങ്ക​മാ​ലി-​അ​യ്യ​മ്പു​ഴ-​പ്ലാ​ന്‍റേ​ഷ​ൻ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന എ.​വി.​എം ബ​സി​ലെ ഡ്രൈ​വ​റാ​ണ് മ​ല​യാ​റ്റൂ​ർ കാ​ട​പ്പാ​റ നാ​ൽ​പാ​ട​ൻ വീ​ട്ടി​ൽ മ​നോ​ജി​ന്‍റെ ഭാ​ര്യ നി​ത്യ.

വാ​ഹ​നം ഓ​ടി​ക്കാ​ൻ ലൈ​സ​ൻ​സ് ല​ഭി​ച്ച​ത് ര​ണ്ടാ​ഴ്ച മു​മ്പാ​ണ്. പെ​രു​മ്പാ​വൂ​രി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ളി​ൽ​നി​ന്നാ​ണ് ഹെ​വി ലൈ​സ​ൻ​സ് എ​ടു​ത്ത​ത്. നേ​ര​ത്തേ മി​നി ലോ​റി ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ വ​നി​ത ഡ്രൈ​വ​റാ​ണ്.

പ​ത്തു വ​യ​സ്സാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ്. ഭ​ർ​ത്താ​വ് മ​നോ​ജ് കോ​ൺ​ഗ്ര​സ് എ​സ് നി​യേ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. അ​ങ്ക​മാ​ലി ജോ​യ​ന്‍റ്​ ആ​ർ.​ടി.​ഒ അ​ട​ക്കം നി​ര​വ​ധി സം​ഘ​ട​ന​ക​ൾ വ​നി​ത ഡ്രൈ​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

Tags:    
News Summary - Nitya to catch the ring to the plantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT