കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ‘കൊ​ച്ചി @ സ​മൃ​ദ്ധി’​യി​ലെ ജീ​വ​ന​ക്കാ​ർ

കൊ​ച്ചി @ സ​മൃ​ദ്ധി: നഗരത്തിന്​ അന്നമൂട്ടുന്ന പെൺകൂട്ടം, ഇവരുടെ യുദ്ധം വിശപ്പിനെതിരെ

ഇ​ന്നു മു​ത​ൽ പ്രാ​ത​ലി​ലും വൈ​വി​ധ്യം
ജ​നു​വ​രി മു​ത​ലാ​ണ് പ്രാ​ത​ൽ ആ​രം​ഭി​ച്ച​ത്. ഇ​ഡ്ഡ​ലി​യി​ലാ​യി​രു​ന്നു തു​ട​ക്കം, എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​ടി​യ​പ്പം, പൂ​രി​മ​സാ​ല തു​ട​ങ്ങി​യ വൈ​വി​ധ്യ​ങ്ങ​ൾ കൂ​ടി ആ​രം​ഭി​ക്കു​ക​യാ​ണ്. വ​നി​ത ദി​നം പ്ര​മാ​ണി​ച്ച് ഉ​ച്ച​യൂ​ണി​നൊ​പ്പം പാ​യ​സ​വും ന​ൽ​കു​ം.
വ​രു​ന്നു അ​ത്താ​ഴ​വും
പ​ത്തു രൂ​പ ഊ​ണി​ന്‍റെ​യും പ്രാ​ത​ലി​ന്‍റെ​യും വി​ജ​യ​ത്തി​ന്​ പി​ന്നാ​ലെ അ​ത്താ​ഴ​വും തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ് സം​ഘാ​ട​ക​ർ. ച​പ്പാ​ത്തി​യും ക​റി​യു​മാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും ന​ൽ​കു​ക. കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങു​ന്ന ഷി ​ലോ​ഡ്ജ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​നു പി​ന്നാ​ലെ ഏ​പ്രി​ലോ​ടു കൂ​ടി​യാ​ണ് അ​ത്താ​ഴ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യെ​ന്ന് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ഷീ​ബാ ലാ​ൽ വ്യ​ക്ത​മാ​ക്കി. ബി​രി​യാ​ണി, മാം​സ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യി​ലും ഒ​രു കൈ ​നോ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

കൊച്ചി: എന്നും അതിരാവിലെ അഞ്ചു മണിക്ക് കൊച്ചി നഗരം ഉണരുന്നതിനും ഏറെ മുമ്പ് ഒരു കൂട്ടം പെണ്ണുങ്ങൾ എറണാകുളം നോർത്തിലുള്ള പതിവുകേന്ദ്രത്തിലൊത്തു ചേരും. പിന്നെ അധ്വാനത്തിന്‍റെ മണിക്കൂറുകളാണ്. എന്താണാ അധ്വാനമെന്നല്ലേ, വിശന്നിരിക്കുന്ന നഗരത്തിലെ പാവപ്പെട്ടവർക്കായുള്ള അന്നമൊരുക്കുകയാണവർ രാവിലെ മുതൽ, അതും പത്തു രൂപ മാത്രം വാങ്ങി. കൊച്ചി കോർപറേഷന്‍റെ 'സമൃദ്ധി @ കൊച്ചി' ജനകീയ ഹോട്ടലാണീ രുചിയിടം.

കഴിഞ്ഞ ഒക്ടോബർ ഏഴിന് നടി മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്ത സമൃദ്ധി അഞ്ചു മാസം പിന്നിടുമ്പോൾ സ്വാദേറിയും സമൃദ്ധമായും മുന്നോട്ടുപോവുകയാണ്. വിശന്നുവലഞ്ഞു വരുന്നവരുടെ മുഖത്തെ ദൈന്യത വയറുനിറയെ കഴിച്ചതിനുശേഷമുള്ള പ്രസന്നതയായി മാറുന്നിടത്താണ് കുടുംബശ്രീ പ്രവർത്തകരായ 30ഓളം വരുന്ന ഈ വനിത കൂട്ടായ്മയുടെ സന്തോഷം. ഇവരിൽ 25 വയസ്സുള്ളവർ മുതൽ 55 വയസ്സുള്ളവർ വരെയുണ്ട്. തൃശൂർ ആസ്ഥാനമായുള്ള കുടുംബശ്രീയുടെ പരിശീലന ഏജൻസിയായ എ.ഐ.എഫ്.ആർ.എച്ച്.എം ഡയറക്ടർ രതി കുഞ്ഞുകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പരിശീലനത്തിന് ശേഷമാണ് വനിതകൾ സമൃദ്ധിയുടെ അടുക്കളയിലും നടുത്തളത്തിലുമെല്ലാം തിളങ്ങാൻ തുടങ്ങിയത്.

നിത്യേന 3500ഓളം പേർക്ക് അന്നമൂട്ടുന്നതിലൂടെ 75,000 രൂപ വരെ സമൃദ്ധിയിൽനിന്ന് കിട്ടുന്നുണ്ട്. നിത്യേന 500 കിലോ അരിയും അത്ര തന്നെ പച്ചക്കറിയും ഈ അടുക്കളയിൽനിന്ന് രുചിയൂറും ഊണായി മാറുന്നു. രാവിലെ പത്തരക്കു തന്നെ ആളുകൾ ഉച്ചഭക്ഷണം തേടിയെത്തുമ്പോൾ നിറയുന്നത് ഈ പെണ്ണുങ്ങളുടെ മനസ്സ് കൂടിയാണ്. 'പലരും രാത്രിഭക്ഷണവും പ്രാതലും ഒന്നും കഴിക്കാതെ പത്തുരൂപ സ്വരുക്കൂട്ടി എത്തുന്നവരാണ്. വിശക്കുന്നവനെ വയറുനിറയെ കഴിപ്പിക്കുക എന്നതിനപ്പുറം മറ്റൊരു നിർവൃതിയും ഇല്ലെന്ന്' വടുതലക്കാരി സിനി വർഗീസും പി.സി. ഷൈബിയും പറയുന്നു.

ആളുകളുമായി കൂടുതൽ ഇടപഴകാനും സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാനും കഴിഞ്ഞതും അഭിമാനമായി കാണുന്നുണ്ടീ പെണ്ണുങ്ങൾ. ഊണ്, പ്രാതൽ, സർവിസ്, ക്ലീനിങ്, പാർസൽ തുടങ്ങിയ വിവിധ വി‍ഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനം, ഇവരുടെ സഹായിയായി തൃശൂർക്കാരനായ ഷെഫ് പ്രസാദുമുണ്ട്. 

Tags:    
News Summary - Kochi @ samruddhi: A herd of women feeding the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.