യു.സി. ശ്രീഷ 

തുടക്കം ശ്രീഷയുടെ കുറുമ്പിന് പൂട്ടിടാൻ; വീട്ടിലെ 'അങ്കം' ജ്യേഷ്ഠനനുമായി

തിരുവനന്തപുരം: സീനിയർ ഗേൾസ് 52 കിലോയിൽ താഴെയുള്ളവരുടെ ജൂഡോ വിഭാഗത്തിൽ യു.സി. ശ്രീഷ സ്വർണം കരസ്ഥമാക്കി. തൃശൂർ നടുവിലാൽ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് 16 വയസ്സുകാരിയായ ശ്രീഷ.

അന്തിക്കാട് ഉപ്പാട്ട് വീട്ടിൽ യു.എം. ചന്ദ്രന്റെയും ടി.വി. അബിതയുടെയും മകളാണ്.ഒന്നാം ക്ലാസ് മുതൽ ജൂഡോ പരിശീലനം ആരംഭിച്ച ശ്രീഷ, 11 വർഷമായി ഈ രംഗത്ത് സജീവമാണ്.

ചെറുപ്പത്തിൽ മകളുടെ കുറുമ്പ് കുറച്ച് അച്ചടക്കം വളർത്തുന്നതിനായാണ് അച്ഛൻ ചന്ദ്രൻ ശ്രീഷയെ ജൂഡോയിൽ ചേർത്തത്. സ്കൂൾതല മത്സരങ്ങളിൽ ശ്രീഷ നേടുന്ന ആദ്യ സ്വർണ മെഡലാണിത്.

സംസ്ഥാനതലത്തിൽ നാല് വെള്ളിയും രണ്ടു വെങ്കലവും ഉണ്ട് സ്കൂൾ മീറ്റിൽ ഖേലോ ഇന്ത്യയുടെ സൗത്ത് സോണ് ജൂഡോ മത്സരത്തിലും ഒരു സ്വർണ്ണമുണ്ട്. ഡിഗ്രി വിദ്യാർഥിയായ ജ്യേഷ്ഠനനുമായി ആണ് ഈ കുറുമ്പിയുടെ വീട്ടിലെ 'അങ്കം'.

Tags:    
News Summary - UC Sreesha wins gold in judo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT