ഒരാഴ്ച സമൂഹമാധ്യമത്തിൽ നിന്ന് പൂർണമായും മാറി നിൽക്കൂ; നിങ്ങളുടെ മാനസിക നിലയിൽ മാറ്റം വരും

ഒരാഴ്ച സമൂഹമാധ്യമത്തിൽ നിന്ന് പൂർണമായും മാറി നിന്നുനോക്കൂ. നിങ്ങളുടെ മാനസിക നിലയിൽ വല്ല മാറ്റവുമുണ്ടാകുമോ എന്നു​ നോക്കാം. എന്നാൽ വലിയ മാറ്റങ്ങളുണ്ടാകുന്നതായിത്തന്നെയാണ് പഠനം തെളിയിച്ചിട്ടുള്ളത്. അ​ല്ലെങ്കിൽ സോഷ്യൽ മീഡിയ കാണുന്ന സമയം വളരെയധികം കുറച്ചാലും ഇതേ മാറ്റം കാണാം.

പൊതുവേ ആധുനിക സമൂഹത്തിൽ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന അമിതമായ ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഒരാഴ്ച കൊണ്ടുതന്നെ മാറ്റം വരുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജെമാ നെറ്റ്‍വർക് ഓപ്പൺ എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

295 വോളന്റിയർമാരെ വിനിയോഗിച്ചാണ് പഠനം നടത്തിയത്. 18 മുതൽ 24 വരെ വയസ്സുള്ളവരായിരുന്നു ഇവർ. എത്ര​​ത്തോളം സമൂഹമാധ്യമത്തിൽ നിന്ന് അകന്നു നിൽക്കാൻ കഴിയുമോ അത്രത്തോളം അകന്നു നിൽക്കുക എന്നതായിരുന്നു ഇവർക്ക് നൽകിയ നിർദ്ദേശനം. നല്ല രീതിയിൽ വിഷാദമുണ്ടായിരുന്നവർക്കുപോലും ഈ പരീക്ഷണത്തിലൂടെ കാര്യമായ മാറ്റം കണ്ടെത്താൻ കഴിഞ്ഞതായി പഠനം പറയുന്നു.

ദിവസം അര മണിക്കുർ മാ​ത്രമായിരുന്നു ഇവർ സമൂഹമാധ്യമം ഉപയോഗിച്ചത്. വിഷാദം, ഉത്കണ്ഠ, ഏകാന്തത, ഉറകാമില്ലായ്മ തുടങ്ങിയവയാണ് പഠിച്ചത്. ഒരാഴ്ചത്തെ പരീക്ഷണത്തിനുശേഷം കാര്യമായ വ്യത്യാസം ഇവരിലുണ്ടായി എന്നാണ് തെളിഞ്ഞത്. ഉത്കണ്ഠ16.1 ശതമാനം കുറഞ്ഞു. ഡിപ്രഷൻ 24.8 ശതമാനം, ഉറക്കമില്ലായ്മ 14.5 ശതമാനം വരെയും കുറഞ്ഞു. എന്നാൽ ഇവർ ഏകാന്തത അനുഭവിച്ചില്ല എന്നത് ശ്ര​ദ്ധേയമായി. കാരണം ​സമൂഹ മാധ്യമം അവർക്ക് ഏകാന്തത സ​മ്മാനിക്കുന്നില്ല.

ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അസോസിയേറ്റ് പ്രഫസർ ഡോ. ജോൺ ടോറസ് നേതൃത്വം നൽകിയതായിരുന്നു ഈ പഠനം. ഇത്തരം പ്രശനങ്ങൾ പരിഹരിക്കുന്നതിൽ ഇത് പ്രഥമമായ പരിഗണന നൽകേണ്ട കാര്യമല്ലെന്നും ഇതു മാ​ത്രമല്ല മാർഗം എന്നും ​അദ്ദേഹം പറയുന്നു. എന്നാൽ ഇത് ഉപകാരപ്രദമാകുന്നു എന്ന് തെളിയിക്കുകയാണ് പഠനം.

എത്രനേരം സോഷ്യൽ മീഡിയ കാണുന്നു എന്നതു മാത്രമല്ല. ഏതു തരം വിഡിയോകൾ കാണുന്നു എന്നതും പ്രധാനമാണ്. സമൂഹത്തിൽ അരക്ഷിതാവസ്ഥ പടർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ കാണാതിരിക്കുക എന്നതും പ്രധാനമാണ്. സമയം കുറച്ചിട്ടും ഇത്തരം ​പോസ്റ്റുകളാണ് കാണുന്നതെങ്കിൽ അതു​കൊണ്ട് ഉദ്ദേശിക്കുന്ന ഫലാം നൽകണമെന്നില്ല എന്നും പഠനം പറയുന്നു.  

News Summary - Stay away from social media completely for a week; your mental state will change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT