ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ
കോട്ടയം: 2.75 കോടിയുടെ സ്കോളർഷിപ് നേടി സി.എം.എസ് കോളജിലെ ഗവേഷണ വിദ്യാർഥികൾ. രസതന്ത്ര വിഭാഗം ഗവേഷണ വിദ്യാർഥികളായ ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ എന്നിവരാണ് അമേരിക്കയിലെ ടെന്നീസി സർവകലാശാലയിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് മേഖലയിൽ ഡോക്ടറൽ ഗവേഷണത്തിന് സ്കോളർഷിപ് നേടിയത്.
രസതന്ത്ര വിഭാഗം അസി. പ്രഫസറായ ഡോ. വിബിൻ ഐപ് തോമസിന് കീഴിൽ ഒരു വർഷമായി ആർട്ടിഫിഷൽ ഇന്‍റലിജൻസ് മേഖലയിൽ ഗവേഷണം നടത്തി വരുകയായിരുന്നു ഇവർ. ഫ്രാൻസിൽ നടന്ന ഫ്രഞ്ച് കെമിക്കൽ സൊസൈറ്റി കോൺഫറൻസിലും ഇവർ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.