ഈ​ത​ൻ ഡി​റോ​സ്​

ഏഴു വയസ്സുകാരന്‍റെ സ്കൂൾ വിദ്യാഭ്യാസം ദുബൈയിൽ; ഫുട്ബാൾ പരിശീലനം ഫോർട്ടുകൊച്ചിയിലും

ഫോ​ർ​ട്ട്​​കൊ​ച്ചി: ര​ണ്ടാം ക്ലാ​സു​കാ​ര​നാ​യ ഏ​ഴു വ​യ​സ്സു​കാ​ര​ൻ ഈ​ത​ൻ ഡി​റോ​സി​ന്‍റെ സ്കൂ​ൾ പ​ഠ​നം ദു​ബൈ​യി​ലാ​ണെ​ങ്കി​ലും ഫു​ട്ബാ​ൾ പ​രി​ശീ​ലി​ക്കാ​നെ​ത്തു​ന്ന​ത് ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലാ​ണ്. ഫോ​ർ​ട്ട്​​കൊ​ച്ചി സ്വ​ദേ​ശി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി ദു​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി വ​രു​ന്ന വി​വി​ൻ ഡി​റോ​സ് -സ്റ്റെ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ​ത​ൻ. മാ​താ​പി​താ​ക്ക​ൾ ഇ​രു​വ​രും കാ​യി​ക​താ​ര​ങ്ങ​ളാ​ണ്. വി​വി​ൻ ഹോ​ക്കി താ​ര​വും, സ്റ്റെ​ഫി ഫു​ട്ബാ​ൾ താ​ര​വു​മാ​ണ്.

മ​ക​നെ അ​റി​യ​പ്പെ​ടു​ന്ന ഫു​ട്ബോ​ള​റാ​ക്ക​ണ​മെ​ന്ന​താ​ണ് ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹം. ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​മാ​യി സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് കൊ​ച്ചി​യി​ൽ കാ​ൽ​പ​ന്ത് പ​രി​ശീ​ലി​ക്കാ​ൻ കൊ​ണ്ടു​വ​രു​ന്ന​താ​ണ് പ​തി​വ്. ഇ​ക്കു​റി മാ​താ​പി​താ​ക്ക​ൾ ജോ​ലി സം​ബ​ന്ധ​മാ​യ തി​ര​ക്കി​ലാ​യ​തോ​ടെ പ​രി​ശീ​ല​ക​നാ​യ റൂ​ഫ​സ് ഡി​സൂ​സ​യു​ടെ അ​ടു​ത്തേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്തി​ട്ടു​ള്ള റൂ​ഫ​സ് ഈ​ത​നി​ലും വ​ലി​യ വി​ശ്വാ​സ​മാ​ണ് അ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ൽ ക​ളി​ക്ക​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഈ​ത​ൻ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ജേ​ഴ്സി​യോ യു.​എ.​ഇ ജേ​ഴ്സി​യോ അ​ണി​യാ​ൻ താ​ൽ​പ​ര്യ​മെ​ന്ന ചോ​ദ്യ​ത്തി​ന് ചി​രി​യാ​യി​രു​ന്നു ഈ​ത​നി​ന്‍റെ മ​റു​പ​ടി.

Tags:    
News Summary - Seven-year-old's schooling in Dubai; Football training in Fort Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.