തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിസ്വാർഥ സേവനം ചെയ്ത കേരള ബറ്റാലിയൻ എൻ.സി.സി വയനാടിന്റെ അണ്ടർ ഓഫിസർ തേജ വി.പിക്ക് എൻ.സി.സി കാഡറ്റുകൾക്ക് നൽകിവരുന്ന പരമോന്നത ബഹുമതിയായ 'രക്ഷാ മന്ത്രി പദക് ‘ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നൽകി ആദരിച്ചു.
കൽപറ്റയിലെ എൻ.എം.എസ്.എം കോളജിലെ ബി.എ. (മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം) മൂന്നാം വർഷ വിദ്യാർഥിനിയായ തേജ, ബേബി.വി.പിയുടെയും സ്മിതയുടെയും മകളാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ജില്ല ഭരണകൂടത്തിന്റെ നിർദേശാനുസരണം അർപ്പണബോധവും നേതൃപാടവവും അങ്ങേയറ്റം അനുകമ്പയും ദുരിതാശ്വാസ ക്യാമ്പുകളിൽ കാഴ്ചവെച്ചതിന്റെ ഭാഗമായാണ് ബഹുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.