അൽഐൻ: ഇരുപത് ലക്ഷത്തിലധികം കുട്ടികൾ മാറ്റുരച്ച നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടി ദിയാ സൈനബ്. 720 ഇൽ 695 മാർക്ക് നേടി ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളജുകളിൽ പ്രവേശനമുറപ്പിച്ചിരിക്കുകയാണ് ദിയ. അൽ ഐൻ മൃഗശാലയിൽ എൻജിനീയറായ ഷാജിത്.
എ.ടിയുടെയും സ്വകാര്യസ്ഥാപനത്തിൽ എൻജിനീയറായ ജംഷീല എൻ.വിയുടെയും മകളായ ദിയ, അൽഐൻ അവർ ഓൺ ഇംഗ്ലിഷ് സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയശേഷം കോഴിക്കോട്ടെ സ്വകാര്യ അക്കാദമിയിൽനിന്നാണ് എൻട്രൻസ് പരീക്ഷക്കുള്ള തയാറെടുപ്പുകൾ നടത്തിയത്.
ഷെയ്ഖ ഫാതിമ എക്സലൻസ് അവാർഡ്, ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ശാസ്ത്രപ്രതിഭ അവാർഡ്, അബൂദബി ടി.വിയുടെ മികച്ച സയൻസ് പ്രോജക്ടിനുള്ള റവാദ് അൽ എസതിദാമ അവാർഡ് എന്നിവ നേടിയിട്ടുള്ള ദിയ, നിരവധി ക്വിസ്, പ്രസംഗ മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്.
മികച്ച ബാസ്കറ്റ് ബാൾ കളിക്കാരി കൂടിയായ ദിയ അബൂദബി സ്പോർട്സ് കൗൺസിൽ ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ചാമ്പ്യൻ ടീമംഗമെന്ന നിലയിൽ സ്പെയിൻ റിയൽ മാഡ്രിഡ് ക്ലബിൽ കായിക പരിശീലനം നേടിയിട്ടുണ്ട്. നർത്തകി കൂടിയാണ്. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ, അൽ ഐൻ മലയാളി സമാജം തുടങ്ങിയ സംഘടനകളുടെ കലാവേദികളിൽ നിറസാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.