ഇനാറ ഫാത്തിമയും നൂറ അജ്മലും
റാസല്‍ഖൈമ: ദയ, സത്യസന്ധത, ധൈര്യം, സൗഹൃദം തുടങ്ങിയ വിഷയങ്ങളിലൂന്നി ആംഗലേയ ഭാഷയില്‍ പുസ്തകമിറക്കി മലയാളി പെണ്‍കൊടി ഇനാറ ഫാത്തിമ.
റാക് ജെംസ് വെസ്റ്റ്മിന്‍സ്റ്റര്‍ സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനിയായ ഇനാറയുടെ ഹൃദയസ്പര്‍ശിയായ കഥകള്‍ക്ക് ചിത്രീകരണം നല്‍കിയിരിക്കുന്നത് കുഞ്ഞനുജത്തി നൂറ അജ്മലാണ്.
നൂറ ജെംസിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ‘ലിറ്റില്‍ അഡ്വഞ്ചേഴ്സ് ബട്ട് ബിഗ് ലെസണ്‍സ്’ എന്ന പേരിലുള്ള ഇംഗ്ലീഷ് കഥാസമാഹാരത്തിന്റെ പ്രകാശനം സ്കൂള്‍ പ്രിന്‍സിപ്പല്‍ റോബര്‍ട്ട് കോമ്മൊന്സ്, അധ്യാപിക ഇല്‍ന ഗിവെര്സ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മകളുടെ കഥ എഴുത്ത് ശ്രദ്ധിച്ച പിതാവ് അജ്മല്‍ കൂടുതല്‍ കഥകള്‍ എഴുതിയാല്‍ പുസ്തകമാക്കാമെന്ന വാഗ്ദാനം നൂറക്ക് മുന്നില്‍ വെക്കുകയായിരുന്നു.
കഥ എഴുത്ത് പൂര്‍ത്തിയായപ്പോള്‍ യോജിച്ച ചിത്രീകരണത്തെക്കുറിച്ചുള്ള ആലോചന എത്തിയത് ചിത്രരചനയില്‍ ഏറെ താല്പര്യമുള്ള ആറുവയസ്സുകാരി മകള്‍ നൂറയില്‍. കുഞ്ഞുമനസ്സുകളെയും മുതിര്‍ന്നവരെയും ഒരുപോലെ പ്രോജ്വലിപ്പിക്കുന്നതാണ് പുസ്തകത്തില്‍ നൂറയുടെ കരവിരുതില്‍ വിരിഞ്ഞ ജീവസ്സുറ്റ ചിത്രങ്ങളെന്നതും ശ്രദ്ധേയമാണ്. റാക് ആരോഗ്യ മന്ത്രാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന എറണാകുളം ഇടപ്പള്ളി സ്വദേശി അജ്മലിന്റെയും രേഷ്ലിയുടെയും മക്കളാണ് ഇനാറയും നൂറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.