ടീ ഷർട്സ് എങ്ങിനെ മോഡസ്റ്റായി സ്റ്റൈൽ ചെയ്യാം

കാർഗോ ട്രൗസറി​ന്‍റെയും സ്കർട്ടിന്‍റെയുമെല്ലാം കൂടെ സിംപിളായി സ്​റ്റൈൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ടീ ഷർട്സ്. മോഡസ്​റ്റ് ഡ്രസ് എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്നത് മാക്സി ഡ്രസുകളും നല്ല നീളമുള്ള കുർത്തി ടോപുകളും മാത്രമാണ്. അതിനാൽ തന്നെ ഇന്ന് നമുക്ക് ടീ ഷർട്സ് വെച്ചുള്ള മോഡസ്​റ്റ് സ്​റ്റൈലിംഗ് എങ്ങനെയാണെന്ന് നോക്കാം.

നീളം കുറഞ്ഞ ഫുൾ സ്ലീവ് ടീ ഷർട്ടിനുള്ളിൽ നീളമുള്ള ടാങ്ക് ടോപ്പുകൾ ധരിക്കു​േമ്പാൾ നമ്മുടെ ശരീരത്തെ നല്ല രീതിയിൽ കവർ ചെയ്യുന്നതോടൊപ്പം നല്ല കോൺഫിഡൻറ്​ ലുക്ക് നൽകുകയും ചെയ്യുന്നു. ഇങ്ങനെ സ്​റ്റൈൽ ചെയ്യുന്ന ടോപ്പുകൾ നമുക്ക് ലൂസ് ടൈപ്പ് ജീൻസി​െൻറയും കാർഗോ പാൻറ്​സി​െൻറയും കൂടെ സ്​റ്റൈൽ ചെയ്യാവുന്നതാണ്. ടാങ്ക് ടോപ്പുകൾ പല നിറത്തിലും ഡിസൈനിലും ലഭ്യമാണ്. അതിനാൽ, മാച്ച് ആയത് നോക്കി സെലക്ട് ചെയ്യാം.


കൈകളില്ലാത്ത നീളമുള്ള ടീ ഷർട്ടുകൾ നമുക്ക് ഉള്ളിൽ ഫുൾ സ്ലീവ് ഇന്നർ ഇട്ട് കൊണ്ടും സ്​റ്റൈൽ ചെയ്യാവുന്നതാണ്. ടീ ഷർട്ടുമായി ന്യൂട്രലായ് മാച്ച് ആകുന്ന ഏത് കളർ ഇന്നർ വേണമെങ്കിലും തെരഞ്ഞെടുക്കാം. ഇത് മിഡിയുമായും പല തരത്തിലുള്ള പാൻറ്​സുകളുമായും മാച്ച് ചെയ്ത് സ്​റ്റൈൽ ചെയ്യാം.

ഡ്രസ് സ്​റ്റൈലിംഗ് എന്നത് മുഴുവനായും നമ്മുടെ സ്വാതന്ത്ര്യമാണ്. അത് കൊണ്ട് തന്നെ, ഒരു കാരണം കൊണ്ടും ഡ്രസ് ചെയ്യാനുള്ള ഫ്രീഡം എന്നത് ഒന്നിനുവേണ്ടിയും മാറ്റിവെക്കേണ്ട ആവശ്യമില്ല. മോഡസ്​റ്റ് ഡ്രസിങ് എന്നതും ഒരു പ്രത്യേക കാറ്റഗറിയെ ഉദ്ദേശിച്ചല്ല. ശരീര ഭാഗങ്ങൾ മറച്ച് ഡ്രസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിക്കും മോഡസ്​റ്റ് ആയി ഡ്രസ് ചെയ്യാം. ഡ്രസിങ്ങിലൂടെ 'നമ്മൾ' എന്ന പേഴ്‌സണാലിറ്റിയെ ആണ് മറ്റുള്ളവർക്ക് മുന്നിൽ കാണിക്കേണ്ടത്. അതിനു വേണ്ട കോൺഫിഡൻസാണ്​ നമുക്കുണ്ടാവേണ്ടത്​.

Tags:    
News Summary - How to style t-shirts modestly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.