അച്ഛന് യുട്യൂബ് ഗുരുനാഥൻ, പൊന്നെറിഞ്ഞിട്ട് ഡെന

തിരുവനന്തപുരം: അച്ഛൻ ഡോണി പോൾ യൂട്യൂബിലും ഗൂഗിളിലും കണ്ടും വായിച്ചും മനസിലാക്കിയ പാഠങ്ങൾ മക്കളിലേക്ക് പകർന്ന് നൽകിയപ്പോൾ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കോഴിക്കോടിന് വേണ്ടി സ്വർണം എറിഞ്ഞു വീഴ്ത്തി ഡെന ഡോണി.

പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി ഡെന കഴിഞ്ഞ വർഷവും സംസ്ഥാന കായികമേളയിൽ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ സ്വർണം നേടിയിരുന്നു.

38.40 മീറ്റർ ദൂരമാണ് ഡെന ഇത്തവണ എറിഞ്ഞത്. ഒമ്പത് വർഷമായി കൺട്രക്ഷൻ ജീവനക്കാരനായ അച്ഛൻ ഡോണി പോളാണ് ഡെനയെയും മൂത്തമകൾ ഡോണ മരിയ ഡോണിയെയും പരിശീലിപ്പിക്കുന്നത്. ഡിസ്കസ് ത്രോയിൽ മുൻ സംസ്ഥാന വിജയിയായിട്ടുള്ള ഡോണ മരിയ ഇക്കഴിഞ്ഞ യൂത്ത് നാഷനണൽസിൽ സ്വർണം നേടിയിരുന്നു.

ചേച്ചിയുടെ വഴിയെ പോകനാണ് പ്ലസ്ടു കാരി ഡെനക്കും താൽപര്യം. ഈ വിഭാഗത്തിൽ കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ ഹെനിൻ എലിസബത്ത് (36.08 മീറ്റർ) വെള്ളിയും മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസിലെ ഹരിത സുധീർ (28.39 മീറ്റർ) വെങ്കലും സ്വന്തമാക്കി.

Tags:    
News Summary - Dena Dony win Discus throw in state sports meet,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT