Posted On
date_range Updated On
date_range വേഗം 312km/h; ഡ്രൈവർക്ക് അഞ്ചു വയസ്സ്
മണിക്കൂറിൽ 312 കിലോ മീറ്റർ വേഗതയിൽ കാറോടിച്ച് വൈറലായിരിക്കുകയാണ് അഞ്ചു വയസ്സുകാരൻ, അതും ലംബോർഗിനി. തുർക്കിയയിലാണ് ഈ വൈറൽ സംഭവം അരങ്ങേറിയത്. മുമ്പുതന്നെ സൂപ്പർ കാറുകൾ ഓടിച്ച് സോഷ്യൽമീഡിയയിൽ തരംഗമായ ആളാണ് അഞ്ചു വയസ്സുമാത്രമുള്ള സെയ്ൻ സോഫ്ഗ്ലു. കെനൻ സോഫ്ഗ്ലു എന്ന മോട്ടോർ സൈക്കിൾ റേസറുടെ മകനാണ് ഇത്.
വെറുതേ കാറോടിച്ചു പോവുകയല്ല ഈ കുഞ്ഞുതാരം. കൃത്യമായ ട്രാക്കിലൂടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ മിടുക്കൻ കുതിച്ചത്. തന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം പേജ് വഴിയാണ് സെയ്ൻ ഇത് കാഴ്ചക്കാർക്കുമുന്നിൽ അവതരിപ്പിച്ചത്. ഒരു കുട്ടിക്ക് ഓടിക്കാൻ കഴിയുന്നവിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ലംബോർഗിനിയിൽ ഏർപ്പെടുത്തിയിരുന്നു. ഒമ്പതുകോടിയോളമാണ് സെയ്ൻ ഓടിച്ച കാറിന്റെ വില. കാര്യമെന്തായാലും ഇത് ആരും അനുകരിക്കരുത് എന്ന നിർദേശംകൂടി സോഷ്യൽമീഡിയയിൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.