മുഹമ്മദ് ഹമ്മാദ് സഹോദരൻ മുഹമ്മദ്
മുഹ്സിനൊപ്പം
ദോഹ: വലിയ ഓട്ടക്കാർ വാശിയോടെ ഓടിയ ഖത്തർ റണ്ണിൽ കാണികളുടെ കൈയടി നേടി ചെന്നൈയിൽ നിന്നുള്ള മൂന്നര വയസ്സുകാരൻ മുഹമ്മദ് ഹമ്മാദ് ഇബ്രാഹിം. ഹമ്മാദും ഏഴു വയസ്സുകാരനായ സഹോദരൻ മുഹമ്മദ് മുഹ്സിനും ഖത്തർ റണ്ണിൽ പങ്കെടുക്കാനായി മാതാപിതാക്കൾക്കൊപ്പമാണ് അൽ ബിദ പാർക്കിലെത്തിയത്.
ഗൾഫ് മാധ്യമം -നസീം ഹെൽത്ത് കെയർ ഖത്തർ റൺ ജൂനിയർ, പ്രൈമറി വിഭാഗം മത്സരങ്ങളുടെ സ്റ്റാർട്ടിങ്
ഹമ്മാദ് 800 മീറ്ററിൽ മിനി കിഡ്സ് വിഭാഗത്തിലും, മുഹ്സിൻ പ്രൈമറി വിഭാഗത്തിൽ മൂന്ന് കിലോമീറ്ററിലുമായിരുന്നു മത്സരിക്കാൻ രജിസ്റ്റർ ചെയ്തത്. എന്നാൽ, ആദ്യം നടന്ന മൂന്ന് കിലോമീറ്ററിൽ സഹോദരനൊപ്പം തന്നെ ഓടാനിറങ്ങിയ മുഹമ്മദ് ഹമ്മാദ് മാതാപിതാക്കളായ മുഹമ്മദ് ഇബ്രാഹിമിനെയും സാദിയ അഞ്ജുമിനെയും കാണികളെയും ഞെട്ടിച്ച് മനോഹരമായി തന്നെ ഓടിത്തീർത്തു. ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയാണ് മുഹമ്മദ് മുഹ്സിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.