അബു എബ്രഹാം മാത്യു

ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും അബു എബ്രഹാം മാത്യു

ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന യുനൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് അസംബ്ലിയിൽ (യു.എൻ.ഇ.എ) ഇന്ത്യയിലെ യുവജനത്തെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും അബു എബ്രഹാം മാത്യു. കെനിയയിലെ നൈറോബിയിലാണ് സമ്മേളനം നടന്നത്.

ഇഗ്നിസിന്‍റെ സ്ഥാപക ഡയറക്ടറാണ് അബു. സുസ്ഥിര വികസനം, സ്കൂളുകളിലെ കാലാവസ്ഥാ സാക്ഷരത പരിശീലനങ്ങൾ, യുവജനങ്ങളിലൂടെ കാലാവസ്ഥാ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും അബു പ്രവർത്തിക്കുന്നത്.

പാരിസ്ഥിതിക വിഷയങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേദിയാണ് യുനൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് അസംബ്ലി. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവ വൈവിധ്യ നഷ്ടം തുടങ്ങി ആഗോളതലത്തിലുള്ള ഗുരുതര പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുകയും രാജ്യങ്ങൾ ഒരുമിച്ച് പിന്തുടരേണ്ട ആഗോള പരിസ്ഥിതി അജണ്ട രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ യു.എൻ.ഇ.എ നിർണായക പങ്ക് വഹിക്കുന്നു.

Tags:    
News Summary - Abu Abraham Mathew from Kerala to participate in the United Nations conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:23 GMT