മസ്കത്ത് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് കർമം നിർവഹിച്ച ഹാജിമാർ മടങ്ങിയെത്തിയപ്പോൾ
മസ്കത്ത്: ഒമാനിൽ നിന്ന് പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച ഹാജിമാർ സുരക്ഷിതമായി ഒമാനിൽ തിരിച്ചെത്തി. മെയ് 16-ന് രാവിലെ ഒമ്പതിന് മസ്കത്ത് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ റൂവി സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്ന് പുറപ്പെട്ട ഹാജിമാർ ജൂൺ 1-ന് രാത്രി 10 മണിക്ക് ഒമാൻ ഇന്റർനാഷണൽ എയർപോർട്ടിൽ തിരിച്ചെത്തി.
ആകെ 86 ഇന്ത്യൻ ഹാജിമാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 39 പുരുഷന്മാരും 27 സ്ത്രീകളും ഉൾപ്പെടെ 66 പേർ മലയാളികളാണ്. ശേഷിക്കുന്ന 20 പേർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഹാജിമാരെ സ്വീകരിക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരും ഉൾപ്പെടെ വലിയ ജനക്കൂട്ടം എയർപോർട്ടിൽ എത്തിയിരുന്നു.
ശൈഖ് അബ്ദുറഹ്മാൻ മൗലവി, ഫസൽ റഹ്മാൻ ദാരിമി, അബ്ബാസ് ഫൈസി, അനസ് കുഞ്ഞു ഹാജി, ഷാജുദ്ദീൻ ബഷീർ ഹാജി, റിയാസ് മേലാറ്റൂർ എന്നിവർ ചേർന്ന് ഹാജിമാരെ സ്വീകരിച്ചു. ഹജ്ജ് യാത്രയ്ക്ക് മുന്നോടിയായി മസ്കറ്റ് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ അഞ്ച് ദിവസങ്ങളിലായി പഠന ക്ലാസുകളും പരിശീലന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഈ വർഷം ഒമാനിൽ നിന്ന് 14,000 പേർക്കാണ് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചത്. ഇതിൽ 220 വിദേശ അറബ് വംശജർക്കും ഇന്ത്യക്കാരുൾപ്പെടെയുള്ള 220 മറ്റു വിദേശികൾക്കും അവസരം ലഭിച്ചു. ശേഷിക്കുന്ന 13,560 പേർ ഹജ്ജ് മിഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള ഒമാൻ സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.