??? ?????????, ??????? ???????

മൂന്നു ദിവസം; മേഹ ഉണ്ടാക്കിയത്​ ആയിരത്തിലേറെ പാൻകേക്കുകൾ

ഷാർജ: കേരളത്തി​​​ന്‍റെ തനതു ബ്രാൻറുകളെ അണി നിരത്തി ഷാർജ എക്​സ്​പോ സ​​ന്‍റെറിൽ ഗൾഫ്​ മാധ്യമം ഒരുക്കിയ കമോൺ കേരള വൻകിട സംരംഭകർക്കും നവസംരംഭകർക്കും മാത്രമല്ല നാളെയുടെ സംരംഭകർക്കും പ്രതീക്ഷ പകരുന്നുവെന്ന്​ വെളിപ്പെടുത്തുന്നു പത്താം ക്ലാസുകാരി മേഹയുടെ നേട്ടം.  മാതാപിതാക്കളായ മഹ്​റൂഫും സഫീറയും ചേർന്ന്​ കമോൺ കേരളയിലെ ഭക്ഷ്യസ്​റ്റാളുകളിലൊന്ന്​ നടത്താൻ ആലോചിച്ചിരുന്നു. 

പാചകത്തിനും പലഹാരത്തരങ്ങൾക്കും പേരുകേട്ട തലശേരിയിൽ നിന്ന​ുള്ള സഫീറ നാട്ടിലെ പലഹാരങ്ങളാണ്​ തയ്യാറാക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും മകൾ മേഹ പുത്തൻ വിഭവങ്ങൾ പരീക്ഷിക്കാമെന്ന ​ആയശം മുന്നോട്ടു വെക്കുകയായിരുന്നു. അൽ​െഎനിൽ നിന്നുള്ള നാടൻ ചോളം ഉപയോഗിച്ച്​ സ്വീറ്റ്​ കോണും പാൻകേക്കും ഉണ്ടാക്കാമെന്ന ​െഎഡിയക്ക്​ മാതാപിതാക്കൾ സമ്മതമറിയിച്ചു. കമോൺ ​േകരള നടന്ന മൂന്നു ദിവസങ്ങൾ കൊണ്ട്​ മേഹ തയ്യാറാക്കിയത്​ ആയിരത്തിലേറെ പാൻ കേക്കുകൾ. ഉണ്ടാക്കുന്നതു കാണാനും വിവരണം കേൾക്കാനും കാഴ്​ചക്കാർ തടിച്ചുകൂടിയത്​ മികച്ച പ്രോത്​സാഹനമായി. 

മൂന്നു ദിവസം കൊണ്ട്​ മേഹ സൂപ്പർ കുക്കായി. നല്ല  പോക്കറ്റ്​ മണിയും കിട്ടി. മകളുടെ സംരംഭകത്വ മികവ്​ ബോധ്യപ്പെടാനും അഭിമാനിക്കാനും വഴിയൊരുങ്ങിയതിൽ അതീവ സന്തുഷ്​ടരാണ്​ മാതാപിതാക്കൾ. മേഹയാവ​െട്ട ത​​​ന്‍റെ കൈപുണ്യം തെളിയിക്കാൻ അടുത്ത വേദിക്കായി കാത്തിരിക്കുകയാണ്​. തന്നാലാവുന്ന സഹായങ്ങൾ ചെയ്​ത്​ അനിയൻ അമീനും ഇത്താത്തക്കൊപ്പമുണ്ട്​. അൽ​െഎൻ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനിയായ മേഹ പഠനത്തിലും മിടുക്കിയാണ്.​

Tags:    
News Summary - Meha Mehroof Pan Cakes in UAE -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.