മൈലപ്ര : കാക്കിക്കുള്ളിലെ കലാ ഹൃദയം മൈലപ്രയിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ക്രമസമാധാനപാലകനായി ഉണ്ട്. നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ പ്രശസ്തനായ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ പന്തളം വാലിയാങ്കൽ വീട്ടിൽ സാബു നാരായണനാണ് കലോത്സവ വേദിയിൽ ഡ്യൂട്ടിക്ക് എത്തിയത്. മമ്മൂട്ടിയുടെ റോഷാക് ഉൾപ്പെടെ ഉള്ള നിരവധി സിനിമകളിൽ ശ്രദ്ദേയമായ വേഷം ചെയ്യുവാൻ സാബുവിന് കഴിഞ്ഞിട്ടുണ്ട്. റോഷാക്, വനിതാ, മധുരമനോഹര മോഹം, കറുത്ത, പ്രണയം പൂക്കുന്ന കാലം, ലൗലി, അകത്തേക്ക് തുറക്കുന്ന ജാലകം തുടങ്ങി പതിനൊന്നോളം മലയാള സിനിമകളിലും നിരവധി സീരിയലുകളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 2000 ൽ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിജയിയായിരുന്നു സാബു. ഒരു മണിക്കൂറിൽ 24 നടൻമാരുടെ ഫിഗറുകൾ വേദിയിൽ അനായാസം അവതരിപ്പിച്ച ആളാണ് സാബു. കലോത്സവം എന്നും സന്തോഷം നൽകുന്നതാണെന്നും കുട്ടികളുടെ കലാപ്രകടനങ്ങൾ കാണുമ്പോൾ ഒരുപാട് ഓർമകൾ കടന്ന് പോകുന്നുന്നെ് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.