ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച പാഡൽ ടൂർണമെന്റ്
കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരെ സമൂഹത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് വേണ്ടി പബ്ലിക്ക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് വിവിധ പരിപാടികൾ നടപ്പാക്കുന്നു. വിവിധ കായിക ഇനങ്ങളിൽ ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്നത് ഇതിൽ പ്രധാനമാണ്.
ഭിന്നശേഷിക്കാരിലെ പ്രതിഭകൾക്ക് കായികരംഗത്ത് പങ്കെടുക്കാനും കഴിവുകൾ വികസിപ്പിക്കാനും ഇത് അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി ഓട്ടിസം, ഡൗൺ സിൻഡ്രോം, മാനസിക വൈകല്യങ്ങൾ എന്നിവക്കായുള്ള ആദ്യ പാഡൽ ടൂർണമെന്റ് നടന്നു.
കായിക ഇനങ്ങളിലെ പങ്കാളിത്തം ഭിന്നശേഷിക്കാരുടെ മാനസികവും ശാരീരികവുമായ അവസ്ഥ മെച്ചപ്പെടുത്താനും ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.