ര​മേ​ശ​ൻ പാ​ലേ​രി

ര​മേ​ശ​ൻ പാ​ലേ​രി​; ആധുനിക യന്ത്രസാമഗ്രികളിലൂടെ തൊഴിലിടങ്ങൾ മാറ്റിമറിച്ച സഹകാരി

വടകര : ആധുനിക യന്ത്ര സാമഗ്രികളുടെ വരവ് തൊഴിലാളികളുടെ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കുമെന്ന കാഴ്ചപ്പാടിന് വിരുദ്ധമായുള്ള പ്രവർത്തനങ്ങളാണ് കമ്പനിയിൽ പാലേരി രമേശൻ എന്ന പ്രതിഭാശാലി നടപ്പിലാക്കിയത്. പുത്തൻ യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്ത് തൊഴിലാളികൾക്ക് പരിശീലനം നൽകി കൂടുതൽ തൊഴിലവസരങ്ങൾ നേടിയെടുത്ത് വിജയിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് കമ്പനികളുമായി ഏറ്റുമുട്ടി നിർമാണ കരാർ നേടിയാണ് ദേശീയപാത 66-ൽ തലപ്പാടി - ചെങ്കള ഭാഗം നിർമ്മാണം പൂർത്തിയാക്കിയത്. ആധുനിക മെഷീനറികളുടെ തുടക്കം ഉപയോഗിച്ച് കുറ്റമറ്റ നിർമാണമാണ് നടത്തിയത്. മികവിന് കേന്ദ്ര സർക്കാറിന്‍റെ 'നാഷനൽ ഹൈവേ എക്സ‌ലൻസ് അവാർഡും' സൊസൈറ്റിക്കു ലഭിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ്ങ് പാലം എന്ന പദവി നേടിയ വലിയഴീക്കൽ പാലം, റെക്കോഡ് വേഗത്തിൽ പൊളിച്ചുപണിത പാലാരിവട്ടം പാലം ഉൾപെടെ സംസ്ഥാനത്തെ മികച്ച നിർമ്മാണ പ്രവർത്തനങ്ങൾ ശരവേഗം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊഴിൽ നൈപുണ്യമുള്ളവരെ പരിശീലിപ്പിച്ചെടുക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന പേരിൽ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്.

കൈ ​വെ​ച്ച മേ​ഖ​ല​ക​ളി​ൽ മി​ക​വി​​​ന്റെ മു​ദ്ര​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ യു.​എ​ൽ.​സി.​സി ചെ​യ​ർ​മാ​ൻ പാ​ലേ​രി ര​മേ​ശ​ന് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ കോഴിക്കോട് എ​ത്തിയിരുന്നു. ക​ർ​മ​പ​ഥ​ങ്ങ​ളി​ൽ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​യ​പ്പോ​ഴും താ​ഴെ ത​ട്ടി​ലു​ള്ള​വ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ച​തി​ന്റെ തെ​ളി​വാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ അ​വ​സാ​ന​നോ​ക്കു കാ​ണാ​നെ​ത്തി​യ​വ​രു​ടെ നി​ര. കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടെ യു.​എ​ൽ സൈ​ബ​ർ​പാ​ർ​ക്കി​ൽ എത്തിച്ച മൃതശരീരം നേ​താ​ക്ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രു​മു​ൾ​പ്പെടെ വ​ൻ​നി​ര അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാൻ എത്തിയിരുന്നു. യു.​എ​ൽ. സൈ​ബ​ർ​പാ​ർ​ക്കി​ലെ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും മൃതശരീരത്തിൽ പു​ഷ്പ​ച​ക്ര​മ​ർ​പ്പി​ച്ചു.

വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ മൃ​ത​​ദേ​ഹം ടൗ​ൺ​ഹാ​ളി​ലെ​ത്തി​ച്ചു​പ്പോ​ഴേ​ക്കും അ​വി​ടെ​യും വ​ൻ​ജ​നാ​വ​ലി​യാ​ണ് കാ​ത്തു​നി​ന്ന​ത്. മേ​യ​ർ ഒ. സ​ദാ​ശി​വ​ൻ, മു​ൻ​മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, എം.​കെ മു​നീ​ർ, പി.​കെ.​കെ ബാ​വ, വ​നി​താ​ക​മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി, മു​ൻ എം.​പി. എം.​വി ശ്ര​യാം​സ്കു​മാ​ർ, മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​​ൻ എം.​പി. അ​ഹ​മ്മ​ദ്, പ്ര​മു​ഖ​വ്യ​വ​സാ​യി ഗോ​കു​ലം​ഗോ​പാ​ല​ൻ, പി.​വി. ച​ന്ദ്ര​ൻ, സി.​പി.​എം ജി​ല്ലാ​സെ​ക്ര​ട്ട​റി എം ​മെ​ഹ​ബൂ​ബ്‌, കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ശ് ന​മ്പി​യ​ത്ത്, ബി.​ജെ.​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ഡ്വ.​കെ.​പി. പ്ര​കാ​ശ് ബാ​ബു, സം​സ്ഥാ​ന കോ​ഡി​നേ​റ്റ​ർ അ​ഡ്വ.​വി.​കെ. സ​ജീ​വ​ൻ, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ എ ​പ്ര​ദീ​പ്‌​കു​മാ​ർ, കെ.​പി കു​ഞ്ഞ​മ്മ​ദ്‌​കു​ട്ടി, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, പി.​ടി.​എ റ​ഹീം, ലി​ന്റോ ജോ​സ​ഫ്‌, സി.​പി.​എ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ഗ​വാ​സ്‌, ടി ​വി ബാ​ല​ൻ, കെ.​കെ ബാ​ല​ൻ, പി.​എം സു​രേ​ഷ്‌​ബാ​ബു, കെ. ​അ​ജി​ത, മ​ന​യ​ത്ത്‌ ച​ന്ദ്ര​ൻ, സ​ലീം മ​ട​വ‍ൂ​ർ, എം.​കെ ഭാ​സ്‌​ക്ക​ര​ൻ, കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, മു​ക്കം മു​ഹ​മ്മ​ദ്‌, ഇ.​പി. ദാ​മോ​ദ​ര​ൻ, ഡോ. ​കെ. മൊ​യ്തു, പി.​എ​ച്ച് താ​ഹ, വി​ത്സ​ൺ സാ​മു​വ​ൽ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ൻറ് ഇ.​പി മു​ഹ​മ്മ​ദ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വ​ട​ക​ര​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Tags:    
News Summary - ര​മേ​ശ​ൻ പാ​ലേ​രി​; ആധുനിക യന്ത്രസാമഗ്രികളിലൂടെ തൊഴിലിടങ്ങൾ മാറ്റിമറിച്ച സഹകാരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.