മലയാളി ശാസ്ത്രജ്ഞന്‍ ഡോ. ബിന്റോ സൈമൺ ബ്രിട്ടീഷ് പാര്‍ലമെന്റിന്‍റെ ആദരവ് ഏറ്റുവാങ്ങുന്നു

മലയാറ്റൂര്‍ സ്വദേശിയായ ശാസ്ത്രജ്ഞന് ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ ആദരവ്

കാലടി: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരവ് നേടി യു.കെയില്‍ വിദ്യാഭ്യാസ- ഗവേഷണ രംഗത്തുളള മലയാറ്റൂര്‍ സ്വദേശിയായ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. ബിന്റോ സൈമണ്‍. യു.കെയിലെ വിദ്യാർഥികള്‍ക്ക് മികച്ച പഠന പിന്തുണയും നൂതനമായ അധ്യാപന രീതികളും നല്‍കി വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്ന മികച്ച സംഭാവനകളെ മാനിച്ചാണ് പാര്‍ലമെന്റ് നല്‍കുന്ന എമര്‍ജിങ് എഡ്യൂക്കേറ്റര്‍ പുരസ്‌കാരമാണ് ലഭിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ബെസ്റ്റ് ഇന്നവേറ്റീവ് എഡ്യൂക്കേറ്റര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടിയ ഡോ. ബിന്റോ എച്ച്.ഐ.വി ചികിത്സാ രംഗത്ത് നിര്‍ണ്ണായകമായ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രഫ. ഡേവിഡ് ബെറിസ്ഫോര്‍ഡിന്റെ കീഴിലായിരുന്നു ഗവേഷണം.

തുടര്‍ന്ന് ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ പോസ്റ്റ്-ഡോക്ടറല്‍ ഫെല്ലോ ആയി ജോലി ചെയ്യവേ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലൈക്കോബയോളജി, കാന്‍സര്‍ റിസര്‍ച്ച് യു.കെ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഡാറ്റാലേസ് കമ്പനിയില്‍ റിസര്‍ച്ച് സയന്റിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാറ്റൂര്‍ കുന്നിയില്‍ വീട്ടില്‍ കെ.ജെ. സൈമണിന്റെയും ഹമലേ എലിയകുട്ടിയുടെയും ഇളയ മകനാണ് ഡോ. ബിന്റോ സൈമണ്‍. 21 വര്‍ഷമായി കുടുംബത്തോടപ്പം മാഞ്ചസ്റ്ററിലാണ് താമസം. ഭാര്യ ലാന്റി. മക്കള്‍: എല്‍സ, ഫ്രേയ.

Tags:    
News Summary - Malayattoor native scientist Dr. Binto Simon receives honour from British Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.